
മലയാളി പ്രേക്ഷകരുടെ കൺമുന്നിൽ വളർന്ന പ്രതിഭയാണ് നടിയും ഡാൻസറും മോഡലുമെല്ലാമായ സാനിയ അയ്യപ്പൻ ഇരുപത്തിരണ്ടുകാരിയായ സാനിയ അയ്യപ്പൻ അഭിനയം, നൃത്തം, മോഡലിങ് എന്നിവയിലൂടെയെല്ലാം ലക്ഷങ്ങളാണ് ഇപ്പോൾ സമ്പാദിക്കുന്നത്. പൈസ ഇല്ലെങ്കിൽ ഈ ലോകത്ത് ഒന്നുമില്ലെന്നത് താൻ മനസിലാക്കിയെന്ന് പറയുകയാണിപ്പോൾ നടി. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ ജീവിതത്തിൽ നിന്നും മനസിലാക്കിയ ചില കാര്യങ്ങളെ കുറിച്ച് സാനിയ അയ്യപ്പൻ വാചാലയായത്. ഞാൻ മനസിലാക്കിയ ഒരു കാര്യം ഈ ലോകത്ത് പൈസ ഇല്ലെങ്കിൽ ഒന്നുമില്ലെന്നതാണ്. ഇക്കാര്യം ഞാൻ അടുത്തിടെയാണ് മനസിലാക്കിയത്. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഞാൻ ഒരു നോർമൽ ഗേൾ ആയിരുന്നുവെങ്കിൽ വെറുമൊരു സാനിയ അയ്യപ്പൻ മാത്രമായിരുന്നുവെങ്കിൽ, ചുമ്മ സ്കൂളിൽ പോയി പഠിച്ചിറങ്ങിയ ഒരു കുട്ടിയായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ എന്റെ കൂടെയുള്ള പല ആൾക്കാരും എന്റെ ഒപ്പം ഉണ്ടാകുമായിരുന്നില്ല.
ഞാൻ അവരെ ഒരിക്കലും ജഡ്ജ് ചെയ്ത് പറയുകയല്ല, നടി പറയുന്നു. അതേസമയം ഈ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഖൽബ് എന്ന മലയാള സിനിമയിലൂടെ തുമ്പിയായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നേഹ നസ്നീൻ ഷക്കീൽ. നേഹ നസ്നീൻ സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച വിശേഷങ്ങൾ ആണിപ്പോൾ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം തിയേറ്ററുകളിൽ റിലീസ് ചെയ്തതിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോവുകയും എന്നാൽ ഒടിടിയിൽ റിലീസ് ചെയ്തശേഷം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്ത സിനിമയാണ് ഖൽബ്. സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അതിലെ ഗാനങ്ങളായിരുന്നു. ചിത്രത്തിലെ ചില സീനുകളും വൈറലായ ഒരു ഡ്യൂയറ്റ് സോങ്ങും ചിത്രീകരിച്ചത് രാജസ്ഥാനിലായിരുന്നു. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരു തീവ്രപ്രണയത്തിന്റെ കഥ പറഞ്ഞെത്തിയ കളർഫുൾ എന്റർടെയ്നറാണ് ‘ഖൽബ്. 2024 ജനുവരിയിൽ റിലീസ് ചെയ്ത സിനിമയാണെങ്കിൽ കൂടിയും ആ വർഷം ഡിസംബറിലാണ് സിനിമ ഒടിടിയിൽ എത്തിയത്.

സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അതിലെ ഗാനങ്ങളായിരുന്നു. ചിത്രത്തിലെ ചില സീനുകളും വൈറലായ ഒരു ഡ്യൂയറ്റ് സോങ്ങും ചിത്രീകരിച്ചത് രാജസ്ഥാനിലായിരുന്നു. രാജസ്ഥാനിലെ പൊള്ളുന്ന മരുഭൂമിയിൽ വെച്ച് പ്രണയ ഗാനത്തിന് ചുവടുവെക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ ഒരു ജോലിയായിരുന്നുവെന്ന് പറയുകയാണ് നായകൻ രഞ്ജിത്തും നായിക നേഹയും. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഖൽബിലെ സോങ് ഷൂട്ട് ചെയ്തത് രാജസ്ഥാനിലാണ്. ക്ലോസ് ഷോട്ടുകളിൽ അഭിനയിക്കുമ്പോൾ പൊരി വെയിലായതിനാൽ വിയർത്ത് ഒലിച്ചിരുന്നു രണ്ടുപേരും. പക്ഷെ വളരെ തീവ്രമായ പ്രണയമായ ഭാവം മുഖത്തും ശരീരത്തിലും വരുത്തി അഭിനയിക്കേണ്ടി വരും. പൊരിയുന്ന വെയിലിന് പുറമെ ബാഗ്രൗണ്ടിൽ നിർത്തിയിരുന്ന ഒട്ടകങ്ങൾ പൊസിഷനിൽ നിൽക്കാത്തതിനാൽ കുറേ റീ ഷൂട്ടും ചെയ്യേണ്ടി വന്നു. ഞങ്ങൾ രണ്ടുപേരും മരുഭൂമിയിൽ നിന്ന് പൊരിയുകയായിരുന്നു എന്നാണ് നേഹ നസ്നീൻ പറയുന്നത്. ഭയങ്കര രസത്തിലാണ് സിനിമയിലെ ഓരോ സീനും എടുത്തിരിക്കുന്നത്. സോങ് ഫ്രെയിംസ് കാണുമ്പോൾ അത് മനസിലാകും. വലിയ മുതൽ മുടക്കില്ലാതെ വളരെ മനോഹരമായി തന്നെ ഓരോ സീനും ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് സോങ് ഷൂട്ട് അനുഭവം പങ്കിട്ട് നേഹയും രഞ്ജിത്തും പറഞ്ഞത്.












