അനശ്വര രാജൻ, സജിൻ ഗോപു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പൈങ്കിളി’യുടെ ട്രെയിലർ പുറത്ത്

'പൈങ്കിളി' സിനിമ റിലീസ് ചെയുന്നത് വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 ന്

സജിൻ ഗോപുവും, അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം, ‘പൈങ്കിളി’, ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഈ ട്രെയിലർ സിനിമയുടെ ചിത്താകർഷകമായ കഥാപാത്രങ്ങളും അസാധാരണമായ ടോണും പ്രദർശിപ്പിക്കുന്നു. സിനിമ റിലീസ് ചെയുന്നത് വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 ന് ആണ് ,ട്രെയിലറിൽ പ്രണയത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള ഹാസ്യപരമായ സംഭാഷണ രീതിയിലൂടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ‘ആവേശം’ എന്ന സിനിമയിലെ അമ്പാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി സജിൻ ഗോപു ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിക്കുന്നത് സിനിമയുടെ അസാധാരണമായ രീതിയും, ഹാസ്യവും, പ്രണയവും കൂടിച്ചേർന്ന ഒരു കഥാസംഗ്രഹമാണന്നാണ്. പ്രേക്ഷകരില്‍ ഫ്രഷ്‌നെസ് നിറച്ചുകൊണ്ട് രസകരമായ കളര്‍ഫുള്‍ പോസ്റ്ററുകളും പാട്ടുമായി ഇതിനകം പൈങ്കിളി സോഷ്യല്‍ മീഡിയയിലടക്കം തരംഗമായി മാറിയിരുന്നു. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങളും ഈ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.

ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റെയും , അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ്  ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്‌സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍,  എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.