ഭർത്താവിന്റ മരണം കഴിഞ്ഞു വീണ്ടുംസിനിമയിലേക്ക് എത്തിയപ്പോൾ കുടുംബത്തിന് സന്തോഷമുണ്ട്! എന്നാൽ ഒരുകാര്യത്തിൽ നല്ല വിഷമം ഉണ്ട്, മേഘ്‌ന രാജ്

ഭർത്താവിന്റെ മരണ ശേഷം വീണ്ടും മേഘ്‌ന രാജ് വീണ്ടും അഭിനയത്തിൽ സജീവമായി

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ചവെച്ച നടിയാണ് മേഘ്‌ന രാജ്, 2018 ല്‍ ആണ് ചിരജ്ജീവി സര്‍ജയുമായുള്ള മേഘ്‌നയുടെ പ്രണയ വിവാഹം നടന്നത്. രണ്ട് വര്‍ഷം സ്വപ്‌ന തുല്യമായ പ്രണയ ജീവിതമായിരുന്നു അത്. മേഘ്‌ന മകന്‍ റായനെ നാല് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചിരജ്ജീവി സര്‍ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.പിന്നീടുള്ള മേഘ്‌നയുടെ ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു. ആ മനോവിഷമത്തെ അതിജീവിച്ച മേഘ്‌ന മകന് വേണ്ടി തന്റെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തയിരുന്നു.

എന്നാൽ ഭർത്താവിന്റെ മരണ ശേഷം വീണ്ടും ഇപ്പോൾ നടി അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോൾ ആ കാര്യത്ത് കുറിച്ച് നടി തുറന്നുപറയുകയാണ് ഒരു അഭിമുഖത്തിൽ, താൻ ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ്. സുരേഷ് ഗോപിയുടെ പൊളിട്ടിക്കല്‍ ത്രില്ലര്‍ ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോള്‍ മുതല്‍ മറുത്തൊന്നും ആലോചിച്ചില്ല എന്ന് മേഘ്‌ന പറയുന്നു.

നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനുമുണ്ട്, അദ്ദേഹത്തിനൊപ്പം ഞാന്‍ നേരത്തെ ഒരു സിനിമ ചെയ്തിരുന്നു. സെറ്റിലേക്ക് എത്തിയപ്പോള്‍ എനിക്ക് ഊഷ്മളമായ സ്വാഗതം ലഭിച്ചു, താൻ വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയ സന്തോഷമായിരുന്നു തോന്നിയത്, ഭർത്താവിന്റെ മരണ ശേഷം താൻ സിനിമയിലേക്ക് എത്തിയതിനെ വീട്ടുകാർക്ക് വളരെ സന്തോഷമാണ്, എന്നാൽ ഒറ്റകാര്യം മകനെ മിസ് ചെയ്യും, എന്തൊക്കെയായാലും ആദ്യത്തെ പ്രയോരിറ്റി മകന് തന്നെയാണ്. ഇപ്പോള്‍ റായന്‍ എന്റെ പാരന്റ്‌സിനൊപ്പം സെറ്റാണ്. അതുകൊണ്ട് വലിയ ടെന്‍ഷനില്ല എന്നും മേഘ്‌ന പറയുന്നു.