ദിലീപാണ് തന്റെ അവസരങ്ങൾ ഇല്ലാതാക്കിയത്, അനൂപ് ചന്ദ്രന്റെ വാക്കുകൾ സോഷ്യൽ മീഡിയിൽ ചർച്ചയായി

മിമിക്രി കലാകാരന്മാരെ കുറിച്ച് അനൂപ് പുച്ഛത്തോട് സംസാരിച്ചത് ഒരിക്കൽ ദിലീപിൻ്റെ സെറ്റിൽ പ്രശ്നമായി.

നാടകത്തിൽ നിന്നും സിനിമയിലേക്ക് എത്തപ്പെട്ട നടനാണ് അനൂപ് ചന്ദ്രൻ, മിക്ക സിനിമകളിലും സാനിധ്യം അറിയിച്ചിട്ടുള നടൻ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല, എന്നാൽ ഇത് സംബന്ധിച്ചു സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ദിലീപാണ് സിനിമയിലെ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയതെന്ന് അനൂപ് തുറന്ന് പറഞ്ഞതായുള്ള വാർത്തകള്‍ മുൻപ് എത്തിയിരുന്നു. എന്നാൽ നടന്റെ ഈ സംഭവുമായി ബന്ധപെട്ടു നവീന്‍ എന്നയാളുടെ കുറിപ്പും സോഷ്യൽ മീഡിയിൽ ശ്രദ്ദേയമാകുന്നു. ദിലീപിൻ്റെ പ്രതാപ കാലത്ത് അനൂപവുമായി ഉടക്ക് ഉണ്ടായി.

മിമിക്രി കലാകാരന്മാരെ കുറിച്ച് അനൂപ് പുച്ഛത്തോട് സംസാരിച്ചത് ഒരിക്കൽ ദിലീപിൻ്റെ സെറ്റിൽ പ്രശ്നമായി.ദിലീപ് എല്ലാരുടെയും മുന്നിൽ വെച്ച് നിനക്കെന്താ മിമിക്രികാരെ ഒരു പുച്ഛം എന്ന് ചോദിച്ചപ്പോൾ അനൂപ് ചന്ദ്രൻ പറഞ്ഞത് “നാടകത്തിൽ നിന്ന് വന്ന എന്നെ മിമിക്രിയുടെ വലിപ്പം കാണിച്ച് പേടിപ്പിക്കണ്ട ,എന്നോ മറ്റോ ആണ്.

അന്നത്തെ ദിലീപിൻ്റെ പവർ വെച്ച് പുള്ളി ഇൻഡസ്ട്രിയിൽ ഒതുക്കിയിട്ടുണ്ടാവം.’ എന്നാണ് നവീന്‍ കുറിച്ചത്. ഒരു 2010 വരെയുള്ള ഒരുപാട് സിനിമകളിൽ നായകന്മാരുടെ കൂട്ടത്തിൽ അത്യാവശ്യം കോമഡി കഥാപാത്രമായൊക്കെ അവിഭാജ്യ ഘടകമായിരുന്നു അനൂപ് ചന്ദ്രൻ. എന്നാൽ ഇപ്പോൾ അനൂപിനെ അവസാനം കണ്ട സിനിമയെതാണെന്ന് ചിന്തിച്ചാൽ നല്ല കൺഫ്യൂഷൻ ആയിപ്പോകും എന്നതായിരുന്നു നവീന്റെ  പോസ്റ്റ്,   അതേസമയം മലയാള സിനിമയിൽ ഒരു പിടി നല്ല ചിത്രങ്ങളിൽ അനൂപ് ചന്ദ്രൻ അഭിനയിച്ചിരുന്നു,