‘ലൂസിഫറി’ൽ ശബ്ദ്ദം ആണെങ്കിൽ ‘എമ്പുരാനിൽ’ കഥാപാത്രം! തനിക്ക് തന്ന വാക്ക് പാലിച്ചു പൃഥ്വിരാജ്, മണിക്കുട്ടൻ പറയുന്നു

ലൂസിഫറിൽ മറ്റൊരു നടനു വേണ്ടി ഡബ്ബ് ചെയ്ത താരം, എമ്പുരാനിലെത്തുന്നത് ശക്തമായൊരു വേഷം ചെയ്തുകൊണ്ടാണ്

സംവിധായകൻ പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലെ പുതിയ ചിത്രം എമ്പുരാനിലെ മുപ്പതാമത്ത്‌ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചു ചിത്രത്തിന്റെ അണിയറപ്രവത്തകർ. ലൂസിഫറിൽ ഉണ്ടായ പുതിയ അംഗത്തെയാണ് ഇപ്പോൾ അണിയറപ്രവർത്തകർ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത്. ‘നടൻ മണിക്കുട്ടൻ’ , തന്റെ അതേ പേരിലുള്ള കഥാപാത്രമായി എമ്പുരാനിലെത്തുന്നു. ലൂസിഫറിൽ മറ്റൊരു നടനു വേണ്ടി ഡബ്ബ് ചെയ്ത താരം, എമ്പുരാനിലെത്തുന്നത് ശക്തമായൊരു വേഷം ചെയ്തുകൊണ്ടാണ്. ലൂസിഫറിൽ എന്റെ ശരീരം ശബ്ദം മാത്രമായിരുന്നെങ്കിൽ എമ്പുരാനിൽ എന്റെ ശക്തമായ കഥപാത്രമായാണ് എത്തുന്നതെന്ന് നടൻ തന്നെ പറയുന്നു.

ലൂസിഫറിൽ ഒരു കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാൻ രാജു എന്നെ വിളിച്ചിരുന്നു. എന്റെ ഡബ്ബിങ് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു. എനിക്ക് തിരുവനന്തപുരം നന്നായി അറിയാം. അന്ന് അദ്ദേഹം ഒരു വാക്ക് പറഞ്ഞിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗം വരുകയാണെങ്കിൽ അതിൽ മണിക്കുട്ടൻ ഒരു കഥാപാത്രം ചെയ്യുമെന്ന്, ഇന്നദ്ദേഹം ആ വാക്ക് പാലിച്ചിരിക്കുകയാണ്, മണിക്കുട്ടൻ പറയുന്നു.

എമ്പുരാനിൽ ഇതുപോലൊരു നല്ല കഥാപാത്രം എനിക്കു ലഭിക്കാൻ കാരണമായത് അദ്ദേഹമാണ്,  എമ്പുരാനിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേരും മണിക്കുട്ടൻ എന്നാണ്. സിനിമയിൽ വന്നപ്പോൾ പലരും പറഞ്ഞിട്ടുണ്ട്, ഈ പേര്  മാറ്റിക്കൂടെ എന്ന്, എന്നാലിപ്പോൾ അതിന്റെ വില മനസിലായി എന്നും  നടൻ പറയുന്നു. വളരെ മനോഹരമായാണ് അദ്ദേഹം എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞുതന്നത്, കൂടുതൽ ഒന്നും പറയുന്നില്ല എല്ലാവരും ചിത്രം കാണുക മണിക്കുട്ടൻ പറഞ്ഞു.