താൻ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു, നടി ആര്യ

ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ഗ്ലാസ് കാപ്പിയിട്ട് ഭര്‍ത്താവിന് കൊടുത്ത് രണ്ടാളും വര്‍ത്തമാനം പറഞ്ഞിരിക്കുന്ന, ഒരു റൊമാന്റിക് ലൈഫ് ആണ് ഞാന്‍ ആഗ്രഹിക്കുന്നത്, ആര്യ പറയുന്നു.

താൻ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു, നടി ആര്യ പറയുന്നു. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നിന്നൂടെ എന്ന് പലരും പറയാറുണ്ട്, എന്നാൽ തനിക്ക് ഒരു കൂട്ട് വേണമെന്നുണ്ട്. കല്യാണം കഴിച്ചിട്ടുള്ള ഒരു റൊമാന്റിക് ലൈഫ് ആണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷെ അത് നടക്കുമോ എന്ന് തനിക്ക് അറിയില്ല, ഞാൻ ഒരു പുതിയ വിവാഹത്തെപ്പറ്റി രണ്ട് വര്‍ഷമായി ആഗ്രഹിക്കുന്നു, എനിക്ക് ആ ഒരു ജീവിതം ഒരുപാട് മിസ് ചെയ്യുന്നുണ്ട്, ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ഗ്ലാസ് കാപ്പിയിട്ട് ഭര്‍ത്താവിന് കൊടുത്ത് രണ്ടാളും വര്‍ത്തമാനം പറഞ്ഞിരിക്കുന്ന, ഒരു റൊമാന്റിക് ലൈഫ് ആണ് ഞാന്‍ ആഗ്രഹിക്കുന്നത്, ആര്യ പറയുന്നു.

എന്നാൽ അങ്ങനൊരു വിവാഹം നടക്കുമോ എന്നറിയില്ല, ആര്യ പറയുന്നു, അതേസമയം അടുത്തിടെ ഒരു ആരാധകന് നല്‍കിയ മറുപടിയില്‍ 2025ല്‍ തനിക്ക് വിവാഹം ചെയ്യണമെന്നു ആര്യ വ്യക്തമാക്കിയിരുന്നു. നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലന്‍ ആയിരുന്നു ആര്യയുടെആദ്യ ഭര്‍ത്താവ്. ഇവര്‍ക്ക് റോയ എന്ന മകളുമുണ്ട്. മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.

ഇതിനു മുൻപേയും  വീണ്ടും വിവാഹിതയാകാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു. ആദ്യ വിവാഹം പിരിഞ്ഞതിനെ കുറിച്ച് പലപ്പോഴായി താരം തന്നെ സംസാരിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ട ബ്രേക്കപ്പിനെക്കുറിച്ചും നടി സംസാരിച്ചിട്ടുണ്ട്.