ചുംബന രംഗങ്ങളിലും, അശ്ലീല രംഗങ്ങളിലും അഭിനയിക്കരുത്! അവരുടെ നിബന്ധന കാരണം തനിക്ക് സിനിമകൾ നഷ്ട്ടപെട്ടു; മൃണാൽ താക്കൂർ

സിനിമ എന്റെ ജീവിതമാണ്, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നത്,മൃണാൽ

ദുല്‍ഖര്‍ സല്‍മാനൊപ്പം സീതാരാമം എന്ന ചിത്രത്തിലൂടെയാണ് മൃണാൽ താക്കൂറിനെ പ്രേക്ഷകർക്ക് കൂടുതൽ അറിയാവുന്നത്. കരിയർ തുടങ്ങിയ സമയത്ത് സിനിമയില്‍ നല്ല അവസരങ്ങള്‍ തന്നെ തേടി വന്നിട്ടുണ്ട്. എന്നാൽ സിനിമകളിൽ തനിക്ക് അവസരം ഇല്ലാതായിട്ടുണ്ട്, കാരണം പറയുകയാണ് നടി, ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മാതാപിതാക്കളുടെ ചില കടുംപിടുത്തമാണ് തന്റെ നഷ്ടങ്ങള്‍ക്ക് കാരണമായത്. എന്നാൽ താന്‍ അവരെ കൊണ്ട് എങ്ങനെയും സമ്മതിപ്പിച്ചു നടി പറയുകയാണ്. ആദ്യം മറാത്തി ഭാഷയില്‍ കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം ബോളിവുഡില്‍ അഭിനയിക്കാനുള്ള അവസരം എത്തി.

പക്ഷെ സിനിമയില്‍ അഭിനയിക്കുന്നതിന് തന്റെ അച്ഛനും ,അമ്മയും ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇത് തന്റെ കരിയറിനെ വല്ലാതെ ബാധിച്ചു. ചുംബന രംഗങ്ങളിലും ,അശ്ലീല രംഗങ്ങളിലും അഭിനയിക്കരുതെന്നാണ് തന്നോട് ആദ്യം അമ്മയും അച്ഛനും പറഞ്ഞത്. അങ്ങനൊരു കണ്ടീഷന്‍ വെച്ചതിനാല്‍ നിരവധി സിനിമകളിലെ അവസരങ്ങള്‍ തനിക്ക് നഷ്ടമായി. അതോടെ അഭിനേത്രിയാകുക എന്ന തന്റെ ആഗ്രഹം ഒരു ഘട്ടത്തില്‍ നടക്കാതിരിക്കാനും കാരണമാകുമോ എന്ന ഭയവും തനിക്ക് വന്നു, നടി പറയുന്നു.

ഇതോടെ മാതാപിതാക്കള്‍ക്കൊപ്പം ഇരുന്ന് ഞാൻ അവരെ കാര്യങ്ങൾ  പറഞ്ഞ് മനസ്സിലാക്കി. സിനിമ എന്റെ ജീവിതമാണ്, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നത്. ചുംബന രംഗങ്ങളിലും ,സെക്സി റോളുകളിലും അഭിനയിച്ചാല്‍ മാത്രമേ തനിക്ക് വലിയൊരു നടിയാകാന്‍ കഴിയൂ. അതിന് നിങ്ങള്‍ സമ്മതിക്കമെന്ന് പറഞ്ഞ്, വളരെ പാടുപെട്ടാണ് അവരുടെ സമ്മതം വാങ്ങിയത്, മൃണാൾ പറയുന്നു.