‘മിന്നൽ മുരളി’ എന്ന സിനിമയിൽ ഞാൻ കോപ്പിയടിച്ചത് ജഗദീഷിൽ നിന്നും, അജു വര്ഗീസ്

ഇന്നസെന്റ് ചേട്ടന്റെയും ജഗദീഷേട്ടന്റെയുമൊക്കെ ഫാന്‍സാണ് നമ്മള്‍, അജു വര്ഗീസ്

അമർ ചിത്രകഥയിലെ ഒരു ഒരു സൂപ്പർ മാൻ കഥ ആയിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്ത ടോവിനോ ചിത്രം ‘മിന്നൽമുരളി’. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് തുറന്നുപറയുകയാണ് ചിത്രത്തിലെ മറ്റൊരു ശ്രെധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച അജു വര്ഗീസ്, സിബി പോത്തന്‍ എന്ന പൊലീസുകാരനായിട്ടാണ് ഈ സിനിമയില്‍ അജു എത്തിയിരുന്നു. ഹ്യൂമറല്ലാത്ത പൊലീസ് വേഷങ്ങള്‍ ചെയ്യുന്നത് തനിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല.എന്നാൽ ഈ ചിത്രം ചെയുന്ന സമയത്ത് ഞാൻ ജഗദീഷേട്ടന്റെ അടുത്ത് നിന്ന് ചില കാര്യങ്ങള്‍ കോപ്പിയടിച്ചിരുന്നു അജു പറഞ്ഞു.

ബേസിലുമായിട്ട് ഡിസ്‌ക്കസ് ചെയ്തിട്ടാണ് അങ്ങനെ ചെയ്തത്. കൈ ഒടിഞ്ഞ് വീഴുന്ന സീനും മറ്റുമൊക്കെ അങ്ങനെ തന്നെയായിരുന്നു ചെയ്തിരുന്നത്. വേറെയൊന്നും കൊണ്ടല്ല, നമ്മള്‍ അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകരായത് കൊണ്ടാണ്. ഇന്നസെന്റ് ചേട്ടന്റെയും ജഗദീഷേട്ടന്റെയുമൊക്കെ ഫാന്‍സാണ് നമ്മള്‍. അതുകൊണ്ട് എവിടെയെങ്കിലുമൊക്കെ നമുക്ക് അവരെ റീകോള്‍ ചെയ്യണമെന്ന് തോന്നും.

ശരിക്കു൦ ഹ്യൂമറല്ലാത്ത പൊലീസ് വേഷങ്ങള്‍ ചെയ്യുന്നത് തനിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാൽ ഞാൻ ചില സിനിമകളിൽ ജഗദീഷ് ചേട്ടൻ ചെയ്യ്തിട്ടുള്ള കഥാപാത്രങ്ങളെ കോപ്പിയടിച്ചാണ് മിന്നൽ മുരളിയിൽ പോത്തൻ പോലീസ് ആയി അഭിനയിച്ചത് അജുവര്ഗീസ് പറഞ്ഞു. അതേസമയം മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി, ടോവിനോ തോമസിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു മിന്നൽമുരളി.