
മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് നിഖില വിമൽ, ഇപ്പോൾ താരം പറയുന്നത് , ജനറലായി ഒരാളുടെ ലൈഫില്‍ നടക്കുന്ന കാര്യങ്ങളല്ല തന്റെ ലൈഫില്‍ നടക്കാറുള്ളത് എന്നാണ്, അതുകൊണ്ടു ഭാവിയിൽ എപ്പോഴെങ്കിലും ഞാൻ വിവാഹം കഴിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല. ഇന്ന് വൈകിട്ട് എന്ത് നടക്കും എന്നതിനെ കുറിച്ച് പോലും എനിക്ക് ഒരു ധാരണയില്ല , അതിനാൽ അങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ കല്യാണം കഴിക്കുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ച് നോക്കൂ. ഞാൻ അങ്ങനെയാണ്. എനിക്ക് വലിയ പ്ലാനിങ്ങൊന്നുമില്ല നടി പറയുന്നു.

വലിയൊരു സിനിമ ചെയ്യണമെന്ന് ഞാൻ ഇപ്പോൾ വിചാരിച്ചാൽ ചിലപ്പോൾ മലയാള സിനിമ നിന്നുപോകും. അങ്ങനെ എനിക്ക് സംഭവിക്കാറുണ്ട്. ഒരു പ്രത്യേകതരം ജീവിതമാണല്ലേയെന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചാൽ അത് കറക്ടാണെന്ന് എനിക്ക് പറയേണ്ടി വരും. ഞാൻ പുട്ട് കഴിക്കണമെന്ന് വിചാരിച്ചാൽ എന്റെ വീട്ടിൽ പുട്ട് കുറ്റി കാണില്ല, അങ്ങനെ രസകരമായ സംഭവമാണ് എനിക്ക് ചുറ്റുമുള്ളത് നടി പറയുന്നു.
ഞാൻ തഗ് ആണെന്നുള്ളത് ഓൺലൈൻ മീഡിയ തന്നെ പറഞ്ഞുണ്ടാക്കിയതാണ്. അവർ എല്ലാ സ്ഥലത്തും വന്നിട്ട് നിഖില വിമൽ പറയുന്നത് തഗാണ് എന്ന് പറഞ്ഞ് പറഞ്ഞ് എന്നെ അങ്ങനെ ആക്കിയതാണ് നിഖല വിമൽ പറഞ്ഞു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്, അതേസമയം മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നിഖില പിന്നീട് മറ്റു അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു,












