മരണമാസ്സായി ബേസിൽ ജോസഫ്! ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മരണമാസ്സി'ന്‍റെ ഈ പോസ്റ്റര്‍ വന്നതോട്  ബേസിലിന്‍റെ തലയുടെ സസ്പെന്‍സും ഇപ്പോൾ  പുറത്തുവന്നു

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ഏറെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്, ആദ്യം മുതല്‍ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് ഈ ചിത്ര൦, നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകനായ ശിവപ്രസാദുമാണ്.

ഇപ്പോൾ ബേസിലിന്റെ ഈ ലുക്ക് കാണുമ്പൊൾ, ദിവസങ്ങൾക്ക് മുൻപ് ബേസിൽ പറഞ്ഞ കാര്യങ്ങളാണ് ഓര്മ വരുന്നത്. കുറച്ചുദിവസങ്ങളായി എത്തുന്ന പരിപാടികളിലെല്ലാം തൊപ്പി ധരിച്ചാണ് ബേസില്‍ എത്തിയിരുന്നത്. എന്നാൽ തൊപ്പി ഊരാന്‍ ആവശ്യപ്പെട്ടെങ്കിലും ബേസില്‍ ഊരാന്‍ തയാറായിരുന്നില്ല. കാണിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മുടിയെന്നാണ് നടൻ പറഞ്ഞിരുന്നത്,

മരണമാസ്സി’ന്‍റെ ഈ പോസ്റ്റര്‍ വന്നതോട്  ബേസിലിന്‍റെ തലയുടെ സസ്പെന്‍സും ഇപ്പോൾ  പുറത്തുവന്നു, എന്നാണ് ആരാധകർ പറയുന്നത്. ഈ ചിത്രത്തിൽ ബേസിൽ ജോസഫിനെ കൂടാതെ രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ  അനിൽകുമാർ എന്നിവരാണ് മറ്റു വേഷങ്ങൾ അവതരിപ്പിക്കുന്നത്. കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, കള, വഴക്ക്, അദൃശ്യജാലകങ്ങൾ എന്നിവക്ക് ശേഷം ടൊവിനോ തോമസ് നിർമ്മാതാവായി എത്തുന്ന ചിത്രം കൂടിയാണ് മരണമാസ്സ്‌.