
ലുക് മാൻ അവറാൻ കോളേജ് കുമാരനായി എത്തുന്ന ‘അതിഭീകര കാമുകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാലന്‍ന്റൈന്‍സ് ദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കാര്‍ത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീല്‍ഗുഡ് കോമഡി ജോണറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ പോസ്റ്ററിൽ ഒരു കോളേജ് ക്ലാസ് മുറിയില്‍ ഇരിക്കുന്ന നായകനും നായികയും പുറത്ത് ഒരു നിഴല്‍രൂപമായി കാലന്റെ രൂപത്തിലുള്ളൊരാളുമാണ് ഉള്ളത്.

പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, കള്‍ട്ട് ഹീറോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയില്‍, സിസി നിഥിന്‍, സുജയ് മോഹന്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ‘കൊറോണ ധവാന്‍’ സിനിമയ്ക്ക് ശേഷം സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്,
രചന- സുജയ് മോഹന്‍രാജ്, ഛായാഗ്രഹണം- ശ്രീറാം ചന്ദ്രശേഖരന്‍, എഡിറ്റര്‍- അജീഷ് ആനന്ദ്, മ്യൂസിക് ആന്‍ഡ് ബിജിഎം- ബിബിന്‍ അശോക്, ആര്‍ട്ട് ഡയറക്ടര്‍- കണ്ണന്‍ അതിരപ്പിള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശരത് പത്മനാഭന്‍, ലൈന്‍ പ്രൊഡ്യൂസര്‍- വിമല്‍ താനിയില്‍, കോസ്റ്റ്യൂം- സിമി ആന്‍, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.












