സിനിമ സംഘടനകളിൽ പോര് മുറുകുന്നു! ആന്റണിയുടെ പോസ്റ്റിനു പിന്നാലെ തനിക്കും, തന്റെ കുടുംബത്തിനും നേരെ സൈബറാക്രമണം; ജി സുരേഷ്‌കുമാർ

സിനിമ സമരപ്രഖ്യാപനം യോഗമെടുത്ത തീരുമാനമാണ്. ഞാൻ അന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, സുരേഷ്‌കുമാർ

സിനിമ സംഘടനയിൽ ഇപ്പോൾ പോര് മുറുകുന്ന അവ്സഥയിലേക്ക് പോകുകയാണ്, ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തി, എന്നാൽ ആന്റണിയുടെ വരവ് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്, കാരണം ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് പറയുകയാണ് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. ചില അസോസിയേഷനുകളും ,ഫാന്‍സ് ഗ്രൂപ്പുകളും ടാര്‍ഗെറ്റ് ചെയ്താണ് ഇങ്ങനൊരു സൈബര്‍ ആക്രമണം നടത്തെന്നെന്നും സുരേഷ് കുമാർ പറയുന്നു.

താൻ അന്ന് പറഞ്ഞത് , സംയുക്ത യോഗത്തിലെ തീരുമാനമാണ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത്. സിനിമ സമരപ്രഖ്യാപനം യോഗമെടുത്ത തീരുമാനമാണ്. ഞാൻ അന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ച ഉടനുണ്ടാകില്ല. കളക്ഷന്‍ കണക്ക് പറഞ്ഞതാണ് പലരുടേയും പ്രകോപനത്തിന് കാരണ൦ , സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമാ മേഖല ജൂണ്‍ ഒന്ന് മുതല്‍ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനമാണ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. സംഘടനയില്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണ് സുരേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ വിമര്‍ശിചാണ്  ആന്റണി പെരുമ്പാവൂര്‍ തന്റെ ഫെയ്‌സ്ബുക്കില്‍  ഒരു കുറിപ്പ് പങ്കുവെച്ചത്, ഇതാണ് സൈബറാക്രമണം ഉണ്ടായത്.