എനിക്ക് ദുൽഖറിന് വലിയ ഇഷ്ടമാണ്, എന്നാൽ അദ്ദേഹത്തേക്കാൾ കൂടുതൽ ഇഷ്ടം മറ്റൊരു മലയാള നടനെയാണ്; മൃണാൾ താക്കൂർ 

 ഒരു വലിയ സൂപ്പര്‍സ്റ്റാര്‍ കൂടിയാണ് മമ്മൂട്ടി, മൃണാൾ താക്കൂർ

മറാത്തി സിനിമകളിലൂടെ ബോളിവുഡില്‍ എത്തിയ താരമാണ് മൃണാള്‍ താക്കൂര്‍. നടിയെ മലയാളികള്‍ക്ക് കൂടുതൽ പരിചിതയായത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സീതാ രാമ’ത്തിലൂടെയാണ്. ദുല്‍ഖറിന്റ കടുത്ത ആരാധികയാണ് താനെന്ന് പലപ്പോഴായി മൃണാള്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്, എന്നാൽ ദുല്‍ഖര്‍ കഴിഞ്ഞാല്‍ തനിക്ക് ഏറെ പ്രിയപ്പെട്ട മലയാളനടനെക്കുറിച്ച് സംസാരിക്കുകയാണ് മൃണാള്‍ താക്കൂര്‍. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തൽ. ദുല്‍ഖറിന് ശേഷം തനിക്ക് ഏറ്റവും പ്രിയപ്പെട്ട മലയാള നടൻ മമ്മൂട്ടി,ബോളിവുഡ് നടി മൃണാൾ പറഞ്ഞു.

അദ്ദേഹത്തിന്റെ അഭിനയ മികവ്, കഥാപാത്രങ്ങളോടുള്ള പ്രതിബദ്ധത, വ്യത്യസ്തത എന്നിങ്ങനെയുള്ള ഗുണങ്ങൾ അദ്ദേഹത്തെ എന്നും മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നു. തന്റെ ഇഷ്ടതാരമായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടത് അത്തരത്തിലൊരു പ്രത്യേകതയിലാണ് നടി പറയുന്നു. കൂടാതെ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും തനിക്ക് ഇഷ്ടമാണെന്നും ഒരു വര്‍ഷത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്ന നടനാണ് അദ്ദേഹമെന്നും മൃണാള്‍ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ് , ഒരു റോക്ക്‌സ്റ്റാറാണ് മമ്മൂട്ടിയെന്നും നടി വെളിപ്പെടുത്തി, അതുപോലെ  ഒരു വലിയ സൂപ്പര്‍സ്റ്റാര്‍ കൂടിയാണ് മമ്മൂട്ടിയെന്നും മൃണാൾ കൂട്ടിച്ചേർത്തു. അത് കൂടാതെ മലയാളത്തില്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ പറയാറുണ്ടെന്നും , ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള പ്രൊജക്ട് വന്നാല്‍ ഉറപ്പായും താന്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യുമെന്നും മൃണാള്‍ പറഞ്ഞു.