അച്ഛന്റെ തൊഴിൽ പോലും വ്യക്തമാക്കിയിട്ടില്ല! ഇളയമകൻ വ്യാജ ഐഡന്റിറ്റിയിൽ കേരളത്തിൽ ജോലി ചെയുന്നു; വെളിപ്പെടുത്തലുമായി സലിം കുമാർ

അച്ഛന്റെ തൊഴിൽ വിവരങ്ങൾ സഹപ്രവർത്തകരോട് പങ്കുവെക്കാതെ, ആരോമൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോലും സ്വകാര്യമായി സൂക്ഷിക്കുന്നുവെന്ന് സലിം കുമാർ പറയുന്നു

പ്രേക്ഷക പ്രിയങ്കരനായ ഒരു കോമഡി താരമാണ് സലിം കുമാർ, നടന്റെ പാത പിന്തുടർന്ന് മൂത്തമകൻ ചന്തു സിനിമയിൽ എത്തി, ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ് ചന്ദുവിന്റെ ആദ്യ ചിത്രം, എന്നാല്‍ താരത്തിന്റെ രണ്ടാമത്തെ മകന്‍ ആരോമല്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്, ഇപ്പോൾ തന്റെ ഇളയ മകൻ ആരോമല്‍ വ്യാജ ഐഡന്റിറ്റിയില്‍ കേരളത്തില്‍ ജോലി ചെയ്യുകയാണന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സലിം കുമാര്‍. ആരോമൽ തിരുവനന്തപുരത്തെ ഐടി സെക്ടറിലാണ് ജോലി ചെയ്യുന്നത്.

അച്ഛന്റെ തൊഴിൽ വിവരങ്ങൾ സഹപ്രവർത്തകരോട് പങ്കുവെക്കാതെ, ആരോമൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോലും സ്വകാര്യമായി സൂക്ഷിക്കുന്നുവെന്ന് സലിം കുമാർ പറയുന്നു. അവിടെ മകൻ ആരോമൽ അച്ഛന്റെ തൊഴില്‍ എന്തെന്ന് പോലും  വ്യക്തമാക്കിയിട്ടില്ല. ഇന്‍സ്റ്റഗ്രാം പേജ് പോലും പ്രൈവറ്റ് ആക്കിയാണ് ആരോമലിന്റെ ജീവിതം എന്നാണ് നടൻ പറയുന്നത്.

അതേസമയം മുൻപ് സലിം കുമാർ പറഞ്ഞിരുന്നു, തന്റെ കൗണ്ടര്‍ അടിക്കാനുള്ള കഴിവ് ഇളയമകനും കിട്ടിയിട്ടുണ്ടെന്ന്. അതുകൊണ്ട് തന്നെ തങ്ങള്‍ മക്കള്‍ രണ്ടാമതൊന്ന് ആലോചിച്ചിട്ടേ എന്തും പറയാറുള്ളുവെന്നും സലിം കുമാര്‍ പറയുന്നു. അതേസമയം മൂത്തമകൻ ചന്തുവിന്റെ പൈങ്കിളി’ എന്ന ചിത്രമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.