
താരങ്ങളോടുള്ള ഇഷ്ടം ചില ആരധകർക്ക് ഒരു ഭ്രാന്ത് പോലെയാണ്, അങ്ങനെ ഒരാളെയാണ് ഇപ്പോള്‍ നവ്യ നായരുടെ സോഷ്യല്‍ മീഡിയ പേജില്‍ കാണുന്നത്. അപേക്ഷിച്ചും ഭീഷണിപ്പെടുത്തിയും ഇമോഷണലി കാര്യം സാധിക്കാന്‍ ശ്രമിക്കുന്ന ഒരു ആരാധകനെ നവ്യ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോയ്ക്ക് താഴെ കാണാം. വയലറ്റ് നിറത്തിലുള്ള സാരിയില്‍ അതി സുന്ദരിയായ രണ്ട് ചിത്രങ്ങളാണ് നവ്യ നായര്‍ പങ്കുവച്ചിരിയ്ക്കുന്നത്.

നവ്യയുടെ ചിത്രത്തിന് താഴെ ഒരു കമന്റ് ആവശ്യപ്പെട്ടു എത്തിയിരിക്കുകയാണ് ഒരാരാധകന്. ഒരു കമന്റ് കിട്ടിയിട്ട് മരിക്കാന്‍ പറ്റുമോ ചേച്ചീ എന്നാണ് ആദ്യത്തെ ചോദ്യം. പിന്നെ ചെറിയ രീതിയിലുള്ള ഭീഷണിയാണ്,
കമന്റ് തന്നില്ലെങ്കില്‍ ഫേക്ക് കമന്റ് എങ്കിലും ഒപ്പിക്കും എന്ന്. അടുത്ത കമന്റ് ഇമോഷണലി ഇന്‍ഫ്ളുവന്‍സ് ചെയ്യാനുള്ള ശ്രമമായിരുന്നു. നാട്ടുകാര്‍ മൊത്തം കളിയാക്കി തുടങ്ങി, നിങ്ങളുടെ ഫാന്‍ ആയിട്ടും എനിക്ക് കാറ്റ് കിട്ടുന്നില്ല എന്ന പറഞ്ഞ്.ഇങ്ങനെയാണ് ആ ആരധകന്റെ കമെന്റുകൾ.
എന്നാല്‍ ആരധകന്റെ ഈ കമെന്റുകൾ ഇതൊന്നും നവ്യ നായര്‍ കണ്ട ഭാവമില്ല. ഒരു കമന്റിനോടും നവ്യ പ്രതികരിച്ചിട്ടില്ല. ഒരു മീഡിയ പേജ് ഹാന്റില്‍ ചെയ്യുന്ന ആളുടേതാണ് കമന്റ്. അത്രയും സ്വയം മറന്ന് കമന്റിടണമെങ്കില്‍ ആ ആരാധകന്റെ സ്നേഹം നവ്യ നായര്‍ക്ക് കണ്ടില്ല എന്ന് നടിക്കാന്‍ സാധിക്കുമോ എന്നാണ് മറ്റു ആരധകരുടെ ചോദ്യവും.












