ദാവീദിന്റെ പഞ്ചിൽ ബ്രോയുടെ കിളി പറന്നു! ഇത്തരം പോസ്റ്ററുകൾ ഉണ്ടാക്കി ആത്മസുഖം കണ്ടെത്തുന്നവരുടെ മനോരോഗം സ്വഭാവം നമുക്ക് മനസിലാകും, ആന്റണി പെപ്പെ

ഈ പോസ്റ്ററിന് ദാവീദ് ടീമുമായി യാതൊരുവിധ ബന്ധവുമില്ല.  ഇത്തരം പോസ്റ്ററുകള്‍ ഒരു സിനിമാ പ്രവര്‍ത്തകരും മറ്റൊരു സിനിമയെ തകര്‍ക്കാനോ അപകീര്‍ത്തിപെടുത്താനോ ഉപയോഗിക്കും, ആന്റണി പെപ്പെ

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് ആന്റണി വര്‍ഗീസ് നായകനായ ചിത്രം ‘ദാവീദ്’. ഇതിനിടെ തന്റെ സിനിമയുടെത് എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ ദാവീദിന്റെത് അല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആന്റണി വര്‍ഗീസ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍, വ്യാജ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടായിരുന്നു നടന്റെ പോസ്റ്റ്. വ്യാജ പോസ്റ്റ് ഇങ്ങനെ ആയിരുന്നു, ദാവീദിന്റെ പഞ്ചില്‍ ബ്രോയുടെ കിളി പറന്നു” എന്ന തലക്കെട്ടോടെയാണ് ആ പോസ്റ്റർ എത്തിയിരുന്നത്, അങ്ങനെ എത്തിയ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് ആന്റണിയുടെ കുറിപ്പ്.

നടന്റെ കുറിപ്പ് ഇങ്ങനെ,, നമസ്കാരം,, ദാവീദ് സിനിമയുടെ പോസ്റ്റർ എന്ന വ്യാജേന ഒരു പോസ്റ്റര്‍ കാണാന്‍ ഇടയായി. ഈ പോസ്റ്ററിന് ദാവീദ് ടീമുമായി യാതൊരുവിധ ബന്ധവുമില്ല.  ഇത്തരം പോസ്റ്ററുകള്‍ ഒരു സിനിമാ പ്രവര്‍ത്തകരും മറ്റൊരു സിനിമയെ തകര്‍ക്കാനോ അപകീര്‍ത്തിപെടുത്താനോ ഉപയോഗിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതുപോലുള്ള പോസ്റ്ററുകള്‍ ഉണ്ടാക്കി ആത്മസുഖം കണ്ടെത്തുവരുടെ മനോരോഗ സ്വഭാവം നമുക്കു മനസിലാക്കാം.

എന്നാൽ ഈ ഒരു കാലത്തും ഇതൊക്കെ വിശ്വസിച്ചു മേല്‍പറഞ്ഞ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്ന ആളുകളോട് സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല. നല്ല സിനിമകള്‍ എന്നും വിജയിക്കുക തന്നെ ചെയ്യും, എന്നാണ് ആന്റണി പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.