മീര ജാസ്മിൻ നായിക ആയി എത്തിയ ‘മകൾ’ എന്ന സിനിമ ഉണ്ടാകാൻ കരണത്ത് കുറിച്ച് സത്യൻ അന്തിക്കാട്

എനിക്ക് അതിനുള്ള മെച്യൂരിറ്റി ആയി സത്യൻ അങ്കിൾ , മീര ജാസ്മിൻ

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ മകൾ എന്ന ചിത്രത്തെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്, മകൾ എന്ന സിനിമയിൽ മീരാ ജാസ്‌മിനോടു അഭിനയിക്കാൻ വിളിച്ചപ്പോൾ താൻ ഒരു ചോദ്യം ചോദിച്ചു, അതിന് മീര നൽകിയ മറുപടിയിലാണ് അങ്ങനൊരു സിനിമ ഉണ്ടായത് സത്യൻ അന്തിക്കാട് പറഞ്ഞു, മീര ഈ ചിത്രത്തിൽ പ്ലസ് ടു കുട്ടിയുടെ അമ്മയായി അഭിനയിക്കണം പറ്റുമോ?

എനിക്ക് അതിനുള്ള മെച്യൂരിറ്റി ആയി സത്യൻ അങ്കിൾ’ എന്നായിരുന്നു മീരയുടെ ഉത്തരം, മീരയുടെ ആ ഉത്തരത്തിൽ ഞാൻ മകൾ സിനിമ ചെയ്യാൻ തീരുമാനിച്ചു, എനിക്ക് മൂന്ന് ആൺകുട്ടികളാണ്. പെൺമക്കളുള്ള കുറെ സുഹൃത്തുക്കളുണ്ട്. തിരക്കഥാക്യത്ത് ഇക്ബാൽ കുറ്റിപ്പുറത്തിന് ഒരു മകളുണ്ട്. അവർക്കുള്ള ഇഷ്‌ടവും ആശങ്കയും എല്ലാം അറിയാറുമുണ്ട്. ടീനേജ് പെൺകുട്ടിയുടെ പ്രശ്‌നങ്ങൾ അച്ഛൻ കൈകാര്യം ചെയ്യുന്നതിൽ കഥയുണ്ടെന്ന് തോന്നി,

ചെറുപ്പം വിടാത്ത ഒരു അച്ഛൻ വേണമായിരുന്നു. കാളിദാസൻ്റെയും മാളവികയുടെയും അച്ഛനാണല്ലോ ജയറാം.അങ്ങനെ ജയറാമിനോട് ഈ സിനിമയെ കുറിച്ച് പറഞ്ഞു , അപ്പോൾ ജയറാം പറഞ്ഞത് താൻ ഒരു നല്ല പ്രൊജക്‌ടിനായാണ് കാത്തിരുന്നതെന്ന് , അങ്ങനെയാണ് മകൾ എന്ന സിനിമ എത്തിയത് സത്യൻ അന്തിക്കാട് പറഞ്ഞു. അതേസമയം മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥ പറഞ്ഞ് സത്യൻ അന്തിക്കാട് എന്നും പ്രേക്ഷകരെ കയ്യിലെടുത്തിട്ടുണ്ട്. നാടോടിക്കാറ്റ്, പൊന്മുട്ടയിടുന്ന താറാവ്, വരവേൽപ്പ്തുടങ്ങിയ സിനിമകളെല്ലാം അദ്ദേഹത്തിന്റെ മികച്ച സിനിമകളാണ്