ഞാൻ ആ സിനിമയിൽ മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിൽ അതിന്റെ ക്രഡിറ്റ് ആ നടിക്കാണ്! അവർ ഒരു നാഷണൽ അവാർഡ് ജേതാവ് കൂടിയാണ് അപ്പോൾ പിന്നെ പറയേണ്ട കാര്യമില്ലല്ലോ; കുഞ്ചാക്കോ ബോബൻ

ഒരു സിനിമ ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിന്റെ മൂഡിലേക്ക് പോകുക എന്നൊരു പ്രോസസുണ്ട്. അതില്‍ ഏറെ വിശ്വസിക്കുന്ന ആളാണ് ഞാന്‍.

പ്രേക്ഷക പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്.ഈ ചിത്രത്തിൽ ചാക്കോച്ചന്റെ നായിക ആയി എത്തിയത് പ്രിയാമണി ആയിരുന്നു. ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ആദ്യമായി ഒന്നിച്ചുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ടായിരുന്നു. ഇപ്പോൾ പ്രിയ മണിയെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. താന്‍ പ്രിയാമണിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഏറെ കംഫേര്‍ട്ടബിളായിരുന്നു.

താന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കില്‍ , അതിന്റെ ക്രഡിറ്റ് ശരിക്കും പ്രിയമണിക്കും കൂടിയുള്ളതാണ്, പ്രിയാമണി ഒരു നാഷണല്‍ അവാര്‍ഡ് ജേതാവാണ്. അപ്പോള്‍ പിന്നെ അവളുടെ അഭിനയത്തെ കുറിച്ച് കൂടുതലൊന്നും പറയേണ്ട ആവശ്യമില്ലല്ലോ, ഒരു സിനിമ ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിന്റെ മൂഡിലേക്ക് പോകുക എന്നൊരു പ്രോസസുണ്ട്. അതില്‍ ഏറെ വിശ്വസിക്കുന്ന ആളാണ് ഞാന്‍.

മേക്കപ്പും കോസ്റ്റിയൂമുമൊക്കെ ഇട്ട് കഴിഞ്ഞ ശേഷം സെറ്റിലേക്ക് വരുമ്പോള്‍ നമ്മള്‍ പിന്നെ ആ കഥാപാത്രമാണ്. എന്നാല്‍ കൂടെ അഭിനയിക്കുന്ന ആളും അങ്ങനെ തന്നെ ചിന്തിച്ചാല്‍ മാത്രമേ അവിടെ കാര്യമുള്ളൂ. അതുകൊണ്ടു ഞാൻ ആ സിനിമയിൽ നല്ല അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ടെങ്കിൽ അതിന്റെ ക്രഡിറ്റ് പ്രിയാമണിക്കും കൂടിയുള്ളതാണ് കുഞ്ചാക്കോ ബോബൻ പറയുന്നു.