
നാല് പെൺകുട്ടികളുടെ പിതാവ് എന്ന നിലയിൽ നടൻ കൃഷ്ണകുമാറിന് പലപ്പോഴും പരിഹാസം കേട്ടിരുന്നു. എന്നാല്‍ സെലിബ്രിറ്റികളായി വളര്‍ന്ന താരപുത്രിമാരിലൂടെ അഭിമാനമായി മാറാനും താരത്തിന് സാധിച്ചു, മക്കളെല്ലാം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്നതിന്റെ പേരിലാണ് ചിലര്‍ നടനെ വിമര്‍ശിക്കുന്നത്. അച്ഛനെന്ന നിലയില്‍ കൃഷ്ണ കുമാര്‍ നിയന്ത്രണം വെക്കാത്തത് കൊണ്ടാണ് ഇതൊക്കെയെന്നാണ് ആരോപണം, ഇപ്പോൾ ഇതിനെക്കുറിച്ചു തുറന്നുപറയുകയാണ് നടൻ കൃഷ്ണകുമാർ.ഒരു ഓൺലെൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ ഈ വെളിപ്പെടുത്തൽ. പുറത്ത് കാണുന്നത് പോലൊരു കൂളായ അച്ഛനൊന്നും ആയിരുന്നില്ല ഞാന്‍, കൃഷ്ണകുമാർ പറയുന്നു.

എല്ലാവര്‍ക്കും ഞാൻ നല്ല വഴക്കൊക്കെ കൊടുത്തിരുന്നു ,എന്നാൽ മക്കള്‍ വളര്‍ന്ന് കഴിയുമ്പോള്‍ എന്നെക്കാളും അവർ അറിവുള്ളവരായി. പിന്നെ ഓരോ തലമുറ കഴിയുമ്പോഴും പുതിയ തലമുറയെ കുറ്റപ്പെടുത്തും. ഇത് ഞങ്ങളുടെ തലമുറയിലും കേട്ട കാര്യങ്ങള്‍ തന്നെയാണ്. ഇപ്പോഴത്തെ കുട്ടികളൊക്കെ വഴിപ്പിഴച്ചതാണെന്നാണ് പറയുന്നത്. എന്റെ മക്കള്‍ ആണ്‍കുട്ടികളുടെ കൂടെ കറങ്ങാന്‍ പോകുന്നു, പെണ്‍കുട്ടികളുടെ പോകുന്നു. ഒരു നിയന്ത്രണവും ഇല്ലാതെ കണ്ടവരുടെ കൂടെ പോവുകയാണെന്ന് പറയുന്നു.
ഇപ്പോൾ എന്റെ ഈ പ്രായത്തിലും പെണ്‍കുട്ടികളുടെ കൂടെ പോകാനൊക്കെ ആഗ്രഹം ഉണ്ടാവുമായിരുന്നു. അന്ന് ഞങ്ങള്‍ എവിടേലും കറങ്ങാന്‍ പോയാൽ പച്ചക്കള്ളം വീട്ടില്‍ വന്ന് പറയും. ഇപ്പോഴത്തെ കുട്ടികള്‍ കള്ളം പറയുന്നില്ല എന്നതാണ് വ്യത്യാസം. എന്നാലും കുട്ടികളോട് മൂല്യങ്ങള്‍ മനസിലാക്കുകയും, ബഹുമാനിക്കണമെന്നും താൻ പറയാറുണ്ട്. പിന്നെ കൊടുക്കുന്നതേ തിരിച്ച് വരികയുള്ളു. എന്തും അമിതമായി ഉപയോഗിച്ചാല്‍ ദോഷമാണ്. സോഷ്യല്‍ മീഡിയ അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ദോഷകരം തന്നെയാണ് നടൻ പറഞ്ഞു.












