
കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് അമരന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ ചിത്രം തീയറ്ററുകളിൽ വന്‍ വിജയമായി മാറിയിരുന്നു, ഈ ചിത്രത്തിൽ നായിക ആയി എത്തിയത് നടി സായി പല്ലവി ആയിരുന്നു. ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തിലൂടെ സായ് പല്ലവിക്ക് ഒരുപാട് പ്രശംസ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്.ഇപ്പോൾ നടനും, നിർമാതാവുമായ കമൽ ഹാസൻ നടി സായി പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രദ്ധ ആകുന്നത്.

സായ് പല്ലവിയെ ഞാൻ ആദ്യമായി കാണുന്നത് അഞ്ചാറു വര്‍ഷം മുമ്പാണ്. ചെന്നൈ നുങ്കമ്പാക്കത്തുള്ള ഒരു പ്രിവ്യൂ തിയേറ്ററില്‍ അവരുടെ സിനിമയുടെ പ്രിവ്യൂ കാണാന്‍ പോയപ്പോഴായിരുന്നു ആ കണ്ടുമുട്ടൽ. അപാരമായ കഴിവുള്ള നടിയാണ് അവരെന്ന് അന്നേ എനിക്ക് മനസിലായി. എന്നാല്‍ അന്ന് സംസാരിച്ചപ്പോള്‍ എന്നോട് അവര്‍ ഒരു പരിഭവം പറഞ്ഞു. എന്നെ വെറും റൗഡി ബേബി മാത്രമായിട്ടാണ് എല്ലാവരും കാണുന്നത്’ എന്നായിരുന്നു സായി പല്ലവി തന്നോട് പറഞ്ഞത്, കമലഹാസൻ പറയുന്നു.
പക്ഷെ അവര്‍ വെറും റൗഡി ബേബി മാത്രമല്ലെന്ന് എനിക്ക് നന്നായി മനസിലായി. അവര്‍ നായികയായി വരുന്ന സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും, ആ സിനിമയിലെഅവരുടെ പെര്‍ഫോമന്‍സ് ശ്രദ്ധിക്കപ്പെടാറുണ്ട്. ഒരു ആര്‍ട്ടിസ്റ്റിന്റെ ഏറ്റവും വലിയ കഴിവാണത്, കമല്‍ ഹാസന്‍ പറയുന്നു. അമരന്റെ വിജയാഘോഷത്തിലാണ് കമൽ ഹാസൻ സായി പല്ലവിയെ കുറിച്ച് ഇങ്ങനെ വെളിപ്പെടുത്തിയത്.












