‘ആമി’ എന്ന ചിത്രത്തിൽ മഞ്ജുവാര്യർക്ക് മുൻപ് നായികആക്കാൻ തീരുമാനിച്ചത് വിദ്യ ബാലനെ! ഷൂട്ടിംഗ് പ്ലാൻ കഴിഞ്ഞതോട് ആ സിനിമയിൽ നിന്നും അവർ പിന്മാറി, കമൽ

ആദ്യം ഷൂട്ടിങ് പ്ലാന്‍ ചെയ്തിട്ട് എല്ലാം റെഡിയായി സെറ്റ് ഉള്‍പ്പെടെ ഇട്ടതിന് ശേഷമാണ് അവര്‍ പെട്ടെന്ന് ഈ സിനിമയില്‍ നിന്ന് മാറുന്നത്

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാന൦ ചെയ്യ്ത ചിത്രമായിരുന്നു ‘ആമി’. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചതും കമൽ തന്നെ ആയിരുന്നു, ചിത്രത്തിൽ ആമി ആയി അഭിനയിച്ചത് മഞ്ജു വാര്യർ ആയിരുന്നു, എന്നാൽ മഞ്ജുവിന് മുൻപ് നടി വിദ്യ ബാലനെ ഈ ചിത്രത്തിൽ താൻ ആലോചിച്ചു എന്നും, എന്നാൽ അവർ ഷൂട്ടിങ് പ്ലാൻ കഴിഞ്ഞതോടെ വിദ്യ ഈ സിനിമയിൽ നിന്നും പിന്മാറി എന്നും തുറന്നു പറയുകയാണ് സംവിധായകൻ കമൽ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പറയുന്നത്.

തുടക്കത്തില്‍ മാധവിക്കുട്ടിയായി അഭിനയിക്കേണ്ടിയിരുന്നത് വിദ്യ ബാലനായിരുന്നു. അതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. പിന്നെ ചില രാഷ്ട്രീയ കാരണങ്ങളാല്‍ അവര്‍ അവസാന നിമിഷം മാറുകയായിരുന്നു. ആദ്യം ഷൂട്ടിങ് പ്ലാന്‍ ചെയ്തിട്ട് എല്ലാം റെഡിയായി സെറ്റ് ഉള്‍പ്പെടെ ഇട്ടതിന് ശേഷമാണ് അവര്‍ പെട്ടെന്ന് ഈ സിനിമയില്‍ നിന്ന് മാറുന്നത്.അതോടെ ഞങ്ങള്‍ക്ക് ആകെ കൂടെ വല്ലാത്ത ഒരു സിറ്റുവേഷനായി. അവസാന നിമിഷമാണ് മഞ്ജു വാര്യര്‍ വരുന്നത്.

മഞ്ജു വന്നപ്പോള്‍ കുറേ ലിമിറ്റേഷന്‍സ് ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഇമേജ് വിദ്യ ബാലന്റെ ഇമേജായിരുന്നില്ല. അപ്പോള്‍ ആ കഥാപാത്രത്തെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന കാര്യത്തില്‍ ഒരു ആശങ്ക വന്നു, സിനിമ വന്നപ്പോള്‍ വിദ്യ ബാലന്‍ ആയിരുന്നെങ്കില്‍ മറ്റൊരു രീതിയില്‍ ആയേനെ, പക്ഷെ എനിക്ക്  മഞ്ജു വാര്യര്‍ വന്നപ്പോള്‍ മോശമായി എന്നൊരു അഭിപ്രായമില്ല. ഭാഷയൊക്കെ മഞ്ജു  മാക്‌സിമം നന്നാക്കാന്‍ ശ്രമിച്ചിരുന്നു, വിദ്യ ബാലന്‍ ആയിരുന്നു നായികയായി എത്തുന്നതെങ്കില്‍ ഞാന്‍ ആരെയെങ്കിലും കൊണ്ട് ഡബ്ബ് ചെയ്യിക്കേണ്ടി വന്നേനെ  എന്നും  കമൽ പറയുന്നു.