
പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി നടിയാണ് മഡോണ, ഇപ്പോൾ താരം നടൻ വിജയ് സേതുപതിയെ കുറിച്ചും, താന്‍ അഭിനയിച്ച റൊമാന്റിക് കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഒരു ആക്ഷന്‍ സിനിമ ചെയ്യുകയാണെങ്കില്‍ ഒരു ഹീറോയെ കൊണ്ടുവന്ന് വില്ലനാക്കാം, വില്ലന്‍ വിജയ് സേതുപതിയാണെങ്കില്‍ ആ സിനിമ ഉഷാറാകു൦ മഡോണ പറഞ്ഞു. ഭൂമിയോളം താഴാന്‍ കഴിയുന്ന ഒരു താരമാണ് വിജയ് സേതുപതി,

തനിക്ക് ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫിയോടുള്ള ബുദ്ധിമുട്ട് മാറ്റിയത് വിജയ് സേതുപതിയാണ്, ഒരു സാധാരണക്കാരൻ എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെ മഡോണ പറയുന്നു, അതുപോലെ താൻ ഇതുവരെയും പ്രോപ്പറായി റൊമാന്‍സ് ചെയ്തിട്ടില്ല. കുറച്ച് നല്ല മനസുള്ളവരുമായി റൊമാന്‍സ് ചെയ്യണമെന്നുണ്ട്. കാരണം, അവരുടെ അടുത്ത നമുക്ക് ഒരു കംഫര്‍ട്ട് വേണം.ഇയാളേം കൊണ്ട്, അങ്ങനെ തോന്നരുത്. അങ്ങനെയുള്ളവരുമായി അഭിനയിച്ചാല്‍ നമ്മൾക്ക് റൊമാന്‍സ് വരാതിരിക്കാന്‍ സാധ്യതയുണ്ട്.
എല്ലാവരുമായി നല്ല വ്യക്തിത്വം പുലര്‍ത്തുന്ന ഒരാളാണെങ്കില്‍ നന്നായിരിക്കും, മഡോണ പറഞ്ഞു. അതുപോലെ തമിഴ്നാട്ടില്‍ നിന്നാണ് തനിക്ക് കൂടുതല്‍ സ്നേഹം ലഭിക്കുന്നതെന്നും അവരുടെ മുഖം കണ്ടാല്‍ തന്നെ ഉള്ളിലുള്ള സ്‌നേഹം മനസിലാകുമെന്നും താരം പറഞ്ഞു. അതേസമയം ,മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. തമിഴില്‍ റിലീസായ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ചിത്രം ലിയോയിലും മഡോണ പ്രധാനവേഷത്തിലെത്തിയിരുന്നു. അഭിനയത്തിന് പുറമെ സംഗീതത്തിലും മഡോണ കഴിവ് തെളിയിച്ചിട്ടുണ്ട്.












