കലാകാരനെ സാമൂഹികപ്രതിബദ്ധത ഇല്ലെന്ന ധ്യാനിന്റെ വാക്കുകളോട് താൻ യോജിക്കുന്നില്ല! എന്നാൽ ഞാൻ പറയുന്ന വാക്കുകൾ അവനുള്ള ഒളിയമ്പുകളല്ല;ജഗദീഷ്

ധ്യാന്‍ ശ്രീനിവാസിന്റെ വാക്കുകളോട് തനിക്ക് വിയോജിപ്പുണ്ട്, കലാകാരന് സമൂഹത്തോട് പ്രതിബദ്ധത വേണമെന്ന് തന്നെയാണ് തന്റെ പക്ഷ൦.ഞാനൊക്കെ വളരെ അധികം പേടിച്ചിട്ടാണ് ഒരു പരസ്യത്തില്‍ അഭിനയിക്കുന്നത്.

ഈയിടെ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒരു ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പിനെ പ്രൊമോട്ട് ചെയ്തു കൊണ്ടുള്ള പരസ്യം ചെയ്തിരുന്നു. അതിനെ കുറിച്ച് നടനോട് ഒരു പ്രസ്മീറ്റില്‍ ചോദിച്ചപ്പോള്‍ , കലാകാരന് സാമൂഹ്യ പ്രതിബദ്ധത ഇല്ലെന്നും അതുകൊണ്ട് തനിക്ക് ‘സാമൂഹ്യ പ്രതിബദ്ധതയില്ല’ എന്നുമായിരുന്നു ധ്യാൻ നൽകിയ മറുപടി. എന്നാൽ ധ്യാനിന്റെ ഈ വാക്കുകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ജഗദീഷ്, കലാകാരന് സാമൂഹ്യ പ്രതിബദ്ധതയുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും കലാകാരന്മാര്‍ക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്തമുണ്ടെന്നും നടൻ പറയുന്നു.

താന്‍ ഇങ്ങനെ പറയുന്നത് ധ്യാന്‍ ശ്രീനിവാസന് എതിരെയുള്ള ഒളിയമ്പല്ലെന്നും അങ്ങനെ വാര്‍ത്ത കൊടുക്കരുതെന്നും നടന്‍ പറഞ്ഞു, തന്റെ പുതിയ ചിത്രമായ നാന്‍സിറാണി എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലാണ് ജഗദീഷ് ഈ കാര്യം സംസാരിച്ചത്. ധ്യാന്‍ ശ്രീനിവാസിന്റെ വാക്കുകളോട് തനിക്ക് വിയോജിപ്പുണ്ട്, കലാകാരന് സമൂഹത്തോട് പ്രതിബദ്ധത വേണമെന്ന് തന്നെയാണ് തന്റെ പക്ഷ൦.ഞാനൊക്കെ വളരെ അധികം പേടിച്ചിട്ടാണ് ഒരു പരസ്യത്തില്‍ അഭിനയിക്കുന്നത്. ഉദാഹരണത്തിന് ഒരു പണമിടപാട് സ്ഥാപനത്തിന് പരസ്യം ചെയേണ്ടി വരുക.

അത് നല്ല രീതിയില്‍ പ്രവര്‍ക്കിക്കുന്ന സ്ഥാപനമല്ലെങ്കില്‍ ജനങ്ങള്‍ എന്നോട് ‘ജഗദീഷ് പറഞ്ഞിട്ടാണ് ഞങ്ങളൊക്കെ പൈസ കൊണ്ടുപോയി ഇട്ടത്’ എന്ന് പറയും. അതുകൊണ്ട് ഒരു പണമിടപാട് സ്ഥാപനമാണെങ്കില്‍ അതിന്റെ റെപ്യൂട്ടേഷന്‍ എന്താണെന്ന് അന്വേഷിച്ച് അറിയേണ്ട ഉത്തരവാദിത്വം നമ്മൾക്ക് ഉണ്ട്, അതറിയുക തന്നെ വേണം, ഇന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അനുസരിച്ച് ഒരു ക്രീം തേച്ചാല്‍ മുഖം വെളുക്കുമെന്ന് നമ്മള്‍ പറയണമെങ്കില്‍ ആ ക്രീമിന്റെ ഫലം എന്താണെന്ന കാര്യത്തില്‍ നടന് ബോധ്യം വേണം, നല്ലതാണങ്കിൽ മാത്രം നമ്മൾ ആ പരസ്യം ചെയുക,മൂഹത്തോട് നമുക്ക് ഉത്തരവാദിത്തമുണ്ട്. ഇല്ലെന്ന് പറയാന്‍ പറ്റില്ല. അതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ പറ്റില്ല, അതുകൊണ്ട് കലാകാരന് സമൂഹത്തോട് പ്രതിബദ്ധത വേണമെന്ന് തന്നെയാണ് എന്റെ പക്ഷം ജഗദീഷ് പറഞ്ഞു.