മനോജ് കെ ജയൻ മണിചേട്ടന് തല്ലുന്നത് കണ്ട് അച്ഛനെ സഹിക്കാൻ കഴിഞ്ഞില്ല! നാളെ തന്നെ മനോജ് കെ ജയനെ വീട്ടിൽ ചെന്ന് തല്ലണമെന്ന് പറഞ്ഞു,കലാഭവൻ മണിയെ കുറിച്ച് രാമകൃഷ്ണൻ

കലാഭവന്‍ മണി ആദ്യമായി അഭിനയിച്ച സിനിമ കാണാന്‍ അച്ഛനെയും കൂട്ടി പോയപ്പോഴുണ്ടായ അനുഭവമാണ് അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണൻ പങ്കുവെക്കുന്നത്.

മലയാളി പ്രേക്ഷകരെ ആടിയുലച്ച ഒരു താരവിയോഗമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. ഇന്ന് നടന്റെ ഓര്‍മകള്‍ക്ക് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതിനോട് അനുബന്ധിച്ച് പിഷാരടി അവതരാകനായിട്ടെത്തുന്ന ഓര്‍മ്മയില്‍ എന്നും എന്ന പരിപാടിയില്‍ കലാഭവന്‍ മണിയെ ഓര്‍മ്മിക്കുകയാണ്, നടനും സംവിധായകനുമായ നാദിര്‍ഷയും ,ധര്‍മജന്‍ ബോള്‍ഗാട്ടിയും, മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണനും. ഇപ്പോൾ കലാഭവൻ മണിയുടെ ആദ്യ സിനിമ കാണാന്‍ പോയപ്പോഴുണ്ടായ സംഭവത്തെ കുറിച്ചു രാമകൃഷ്ണന്‍ പറയുന്നു. കലാഭവന്‍ മണി ആദ്യമായി അഭിനയിച്ച സിനിമ കാണാന്‍ അച്ഛനെയും കൂട്ടി പോയപ്പോഴുണ്ടായ അനുഭവമാണ് സഹോദരൻ പങ്കുവെച്ചത്.

ദിലീപും മഞ്ജു വാര്യരും നായിക, നായകന്മാരായിട്ടെത്തിയ സല്ലാപം എന്ന സിനിമയിലാണ് മണിച്ചേട്ടന്‍ ആദ്യം അഭിനയിക്കുന്നത്. ഈ ചാലക്കുടിയിലെ തിയേറ്ററില്‍ വന്നപ്പോള്‍ അച്ഛനെ അത് കാണിക്കാന്‍ കൊണ്ട് പോയി. ചെറിയൊരു ഷര്‍ട്ടൊക്കെ വാങ്ങി നിര്‍ബന്ധിച്ച് അച്ഛനെയും അമ്മയെയും സിനിമ കാണിക്കാന്‍ കൊണ്ട് പോകേണ്ട ഉത്തരവാദിത്തം എനിക്കായിരുന്നു. ചേട്ടന്‍ അവിടേക്ക് വരും. സിനിമയിൽ ഇടയ്ക്ക് മനോജ് കെ ജയന്‍ മണിച്ചേട്ടനെ തല്ലുന്ന സീന്‍ കണ്ടതോടെ അച്ഛന്‍ എഴുന്നേറ്റു.

തിയേറ്ററിന് അകത്ത് സ്‌റ്റെപ്പുകള്‍ ഉള്ളതൊന്നും അദ്ദേഹത്തിന് അറിയില്ല. അവിടുന്ന് ഇറങ്ങിയതോടെ തലയുംകുത്തി വീണു. അങ്ങനെ എനിക്കും ചേട്ടനും ഫസ്റ്റ് ഷോ പോലും കാണാന്‍ പറ്റിയില്ല. ഞാന്‍ അച്ഛനെ കൂട്ടി വീട്ടിലേക്ക് പോന്നു. മക്കളെ ഒരാള്‍ ചീത്ത പറയുന്നതോ തല്ലുന്നതോ ഒന്നും അദ്ദേഹത്തിന് സഹിക്കില്ല.ഈ കഥ മണി തന്നോടും പറഞ്ഞുവെന്നാണ് നാദിര്‍ഷ പറഞ്ഞത്. ‘അച്ഛനെയും കൊണ്ട് സിനിമയ്ക്ക് പോയ ശേഷം അദ്ദേഹം നാളെ തന്നെ മനോജ് കെ ജയനെ വീട്ടില്‍ കയറി തല്ലണമെന്നാണ് പറഞ്ഞത്. ആളെ കൈയ്യില്‍ കിട്ടിയാല്‍ അപ്പോള്‍ തന്നെ തല്ലും എന്നൊരു അവസ്ഥയിലായിരുന്നു. വീട്ടില്‍ വന്നിട്ട് പോലും ആ ദേഷ്യം മാറിയില്ലെന്നും പറയുന്നു നാദിർഷ.