
ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്കു സുപരിചിതനായ ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ധീരൻ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്കു ശേഷം ചീയേഴ്സ് എന്റർടൈൻമെന്റസ് ബാനറിൽ ലക്ഷ്മി വാരിയരും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ധീരൻ. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ദേവദത്ത് ഷാജി തന്നെയാണ്.

രാജേഷ് മാധവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ താരങ്ങൾ അടങ്ങിയിട്ടുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നതും.
ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്,അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ്, സംഗീതം- മുജീബ് മജീദ്. എഡിറ്റിങ്- ഫിൻ ജോർജ് വർഗീസ്,












