
12 വർഷത്തിന് ശേഷം ഇന്ത്യ, ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഈ ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി. ഈ മത്സരത്തിൽ ഇന്ത്യയോട് ടോപ് സ്‌കോറർ രോഹിത് ശർമയാണ്.ഇപ്പോൾ കിരീടം നേടിയ ശേഷം വിരാട് കോഹ്ലി ഇന്ത്യയുടെ ഭാവിയെ കുറിച്ച് സംസാരിച്ചു, ചാമ്പ്യൻസ് ട്രോഫി നേടിയതിൽ ഏറെ സന്തോഷമുണ്ടെന്നും , ഓസ്ട്രേലിയയിൽ പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ തിരിച്ചുവരവായിരുന്നു ലക്ഷ്യമെന്നും വിരാട് പറയുന്നു.
ഈ മികച്ച യുവതാരങ്ങൾക്കൊപ്പം കളിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. അവർ ഇന്ത്യയെ ശരിയായ ദിശയിൽ നയിക്കുന്നു. ഓരോ മത്സരത്തിലും ഓരോ താരങ്ങളും കൃത്യമായ പങ്കുവഹിച്ചു. ഓരോ താരങ്ങളും നൽകിയ സംഭാവനകൾ നിർണായകമായിരുന്നു. അവർക്ക് അനുഭവ സമ്പത്ത് പകർന്നുനൽകാനായിരുന്നു എന്റെ ശ്രമം. ഗിൽ, ശ്രേയസ്, ഹാർദിക് എല്ലാവരും നന്നായി കളിച്ചു. ഇന്ത്യൻ ടീം സുരക്ഷിത കരങ്ങളിൽ തന്നെയാണ് വിരാട് കോഹ്ലി പറഞ്ഞു.











