‘വാലിബനെ’ രണ്ടാം ഭാഗം ഉണ്ടെങ്കിൽ മാത്രമേ കഥക്കൊരു പൂർണ്ണത ഉണ്ടാകുള്ളൂ! അങ്ങനെ ഉണ്ടെങ്കിൽ രണ്ടാം ഭാഗത്തിലും എന്റെ കഥാപാത്രമുണ്ടാകുമെന്നാണ് വിശ്വാസം; ഹരീഷ് പേരടി

വാലിബന്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗമുണ്ടായാലും, എന്റെ കഥാപാത്രം അയ്യനാര്‍ ഉണ്ടാകുമോ എന്ന് പറയാന്‍ സാധിക്കില്ല.

മലയാള സിനിമയിലും തമിഴ് സിനിമയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് ഹരീഷ് പേരടി. ഇപ്പോൾ നടൻ മലൈക്കോട്ടൈ വാലിബൻ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്കുകയാണ് ഒരു ഓൺലൈൻ അഭിമുഖത്തിൽ,സിനിമയുടെ ക്രിയേറ്റേഴ്‌സ് വിചാരിച്ചാല്‍ മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ രണ്ടാംഭാഗം ഉണ്ടാകുമെന്നും, ചിത്രത്തിന്റെ നിര്‍മാതാവ് പറയുന്നത് കൊണ്ട് മാത്രം അതില്ലാതാകില്ലെന്നും നടൻ പറയുന്നു. ആ സിനിമയുടെ രണ്ടാം ഭാഗമുണ്ടായെങ്കില്‍ മാത്രമേ സിനിമക്ക് പൂര്‍ണത ലഭിക്കുകയുള്ളു, ഹരീഷ് പേരടി പറഞ്ഞു.

വാലിബന്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗമുണ്ടായാലും, എന്റെ കഥാപാത്രം അയ്യനാര്‍ ഉണ്ടാകുമോ എന്ന് പറയാന്‍ സാധിക്കില്ല. അതെല്ലാം ക്രിയേറ്റേഴ്സ് തീരുമാനിക്കേണ്ടതാണ്. എങ്കിലും അയ്യനാര്‍ എന്ന കഥാപാത്രത്തിന് ആ സിനിമയില്‍ ഒരു സ്ഥാനം ഉണ്ട് എന്നാണ് എന്റെ വിശ്വാസവും. സിനിമ ഒരു പൂര്‍ണതയിലേക്കെത്താന്‍ രണ്ടാം ഭാഗം വേണം. ചിത്രം സാമ്പത്തികമായി നഷ്ടമായിരുന്നില്ല എന്നും ഷിബു ചേട്ടന്‍ പറുയുന്നുണ്ട്.

ചിത്രത്തിന്റെ ക്രിയേറ്റേഴ്സാണ് ആത്യന്തികമായി രണ്ടാം ഭാഗം വേണമോ വേണ്ടയോ എന്ന് വെളിപ്പെടുത്തേണ്ടത്. ഷിബു ചേട്ടന്‍ പറഞ്ഞതുകൊണ്ട് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാതിരിക്കില്ല. ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്‍ തീരുമാനിച്ചാല്‍ മറ്റൊരു നിര്‍മാതാവിനെ വെച്ചും സിനിമ എടുക്കാം, ഹരീഷ് പറയുന്നു.വാലിബനിൽ അയ്യനാർ എന്ന കഥാപാത്രത്തെയാണ് ഹരീഷ് പേരടി അഭിനയിച്ചിരിക്കുന്നത്. അതേസമയം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് മോഹന്‍ലാല്‍  അഭിനയിച്ച , 2024ല്‍ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. തീയ്യേറ്ററിലും, ഒ.ടി.ടിയിലുയായി സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രത്തിന് ബോക്സ് ഓഫിസില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.