ഒരു സമയത്ത് താൻ അനുഭവിച്ച വേദനകൾ! ഒരിക്കൽ പോലും ആരുടേയും മുന്നിൽ കാട്ടികൊടുത്തിട്ടില്ല കാരണം പറഞ്ഞു; അമേയ നായർ

മിനി സ്‌ക്രീനിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് അമേയ നായർ. പറന്നു നടക്കേണ്ട പ്രായത്തിൽ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചുകൊണ്ട് കുടുംബജീവിതത്തിലേക് കടക്കേണ്ടി വന്നു അമേയക്ക്, നടിയുടെ ആഷ് പോഷ് ലൈഫ് എന്ന് തോന്നാമെങ്കിലും അങ്ങനെ കരുതുന്നവർക്ക് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത യാതനകൾ ഏറെ അനുഭവിച്ച ഒരു കാലമുണ്ട്, ഇപ്പോൾ അതിന് കുറിച്ച് അമേയ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. കുഞ്ഞുപ്രായത്തിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയ്യേണ്ടി വരികയും പറക്കമുറ്റാത്ത രണ്ടുകുഞ്ഞുങ്ങളെയും കൊണ്ട് അനുഭവിക്കാവുന്നതിന്റെ മാക്സിമം സഹിച്ച കാലവും തനിക്കുണ്ട്.

സൈബർ അറ്റാക്കിന്റെ ഇര ആകുമ്പോൾ ഒരിക്കൽ പോലും തന്റെ ഭാഗം ന്യായീകരിക്കാൻ താൻ എത്തിയിട്ടില്ല, പറക്കമുറ്റാത്ത രണ്ടുകുഞ്ഞുങ്ങളെയും കൊണ്ട് അനുഭവിക്കാവുന്നതിന്റെ മാക്സിമം സഹിച്ച ഒരു കാലം തനിക്കുണ്ടായിരുന്നു.എന്നിട്ടും ഒരിക്കൽ പോലും തന്റെ ഭാഗം ന്യായീകരിക്കാൻ താൻ എത്തിയിട്ടില്ല. കാരണം സ്വകാര്യജീവിതം തുറന്നുകാട്ടി ഒരു സിംപതി താൻ ആഗ്രഹിക്കുന്നില്ല എന്നതാണ് കാര്യം. താൻ കടന്നുവന്ന വഴികൾ വെല്ലുവിളികൾ ഏറെ നിറഞ്ഞതായിരുന്നു എന്ന് പറയുകയാണ് നടി.

അതേസമയം താൻ സീരിയലുകളിൽ വില്ലത്തി വേഷങ്ങൾ ആണ് കൂടുതൽ ചെയുക, എന്നാൽ വില്ലത്തി കഥാപത്രങ്ങൾ മാത്രമേ ചെയ്യൂ എന്നൊന്നുമില്ല. കണ്ണീർ ഒഴുക്കുന്ന കഥാപാത്രങ്ങളേക്കാൾ എനിക്ക് കുറച്ചുകൂടി താത്പര്യം വില്ലത്തി വേഷങ്ങൾ തന്നെയാണ്. കാരണം കൂടുതൽ പെർഫോം ചെയ്യാൻ ഉള്ളത് അതിലാണ്, എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ അനുഗ്രഹം എന്റെ ഏതു സാഹചര്യത്തിലും എന്നെ മനസ്സിലാക്കി നിൽക്കുന്ന എന്റെ കുഞ്ഞുങ്ങൾ തന്നെയാണ്. പിന്നെ ഈശ്വരൻ അനുഗ്രഹിച്ചു തന്ന കലാവാസനയും ആണ്.ഇപ്പോൾ കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് എന്റെ പാർട്ണർ ജിഷിന് മോഹൻ തന്നെയാണ്. അവിടെ ഇണക്കവും പിണക്കവും സൗഹൃദവും കുട്ടിക്കളികളും എല്ലാം ഉണ്ട്.ഒരു ഫുൾ പാക്ക് തന്നെയാണ്. നല്ല ഹാപ്പി ആയി പോകുന്നു. അതാണ് പുതു ജീവിതം പുതു വിശേഷം, അമേയ പറഞ്ഞു.