കാണാൻ അറപ്പുളവാക്കുന്ന സിനിമകളാണ് ഇപ്പോളുള്ളത്! വയലൻസിന് അറപ്പില്ലാതെ കാണാൻ കഴിയുമെന്ന് തെളിയിച്ച ചിത്രമാണ് ‘ദൃശ്യം’, ഹരീഷ് പേരടി

ഒരു കൊലപാതകം ചെയ്തിട്ട് അതിനെ മറച്ചുവെക്കുന്ന സിനിമയാണെങ്കിലും, അതില്‍ വൃത്തികെട്ട രീതിയില്‍ ചോര കാണിക്കുന്ന വയലന്‍സില്ല

നാടകത്തിലൂടെ അഭിനയജീവിതം ആരംഭിച്ച് സീരിയലുകളിലൂടെ സിനിമയിലെത്തിയ നടനാണ് ഹരീഷ് പേരടി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ വാലിബനില്‍ മികച്ച പ്രകടനമായിരുന്നു നടൻ കാഴ്ചവെച്ചത്, ഇപ്പോൾ സിനിമയിലെ വയലന്‍സിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനൊരു വെളിപ്പെടുത്തൽ. കാണാന്‍ പോലും തോന്നാത്ത വയലന്‍സ് സീനുകളാണ് ഇപ്പോള്‍ പല സിനിമകളിലു൦ ഉള്ളത്, എന്നാല്‍ വയലന്‍സിനെ അറപ്പില്ലാതെ കാണിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച സിനിമയാണ് മോഹൻലാലിൻറെ ദൃശ്യമെന്ന് ഹരീഷ് പേരടി പറയുന്നു.

ഒരു കൊലപാതകം ചെയ്തിട്ട് അതിനെ മറച്ചുവെക്കുന്ന സിനിമയാണെങ്കിലും, അതില്‍ വൃത്തികെട്ട രീതിയില്‍ ചോര കാണിക്കുന്ന വയലന്‍സില്ല. മറവ് ചെയ്ത മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥയെങ്കിലും ഒരിക്കല്‍ പോലും ആ മൃതദേഹം കാണിക്കുന്നില്ലെന്നും ഹരീഷ് പേരടി പറയുന്നു. ജീത്തു ജോസഫ് എന്ന സംവിധായകന്റെയും ,എഴുത്തുകാരന്റെയും വിജയമാണ് അത്. ആ സിനിമയിലെ ചെറുപ്പക്കാരന്‍ തലക്കടിയേറ്റ് മരിക്കുന്നത് ഏറ്റവും വയലന്റായി ചിത്രീകരിക്കാമായിരുന്നിട്ടും അതിനൊന്നും സംവിധായകന്‍ മുതിരാത്തത് കൈയടി അര്‍ഹിക്കുന്ന ഒന്നാണെന്നും ഹരീഷ് പേരടി പറഞ്ഞു.

എന്നാൽ ഇപ്പോൾ സിനിമകളില്‍ വയലന്‍സിന്റെ അളവ് കൂടിയിട്ടുണ്ട്. കണ്ടിരിക്കാന്‍ പറ്റാത്ത സീനുകളാണ് പലസിനിമകളിലും കാണിക്കുന്നത്, അത് സമൂഹത്തിൽ വിഷയമയം ആക്കുമോ എന്ന സംശയം എല്ലാവരിലും ഉണ്ട്, അതി തീവ്ര വയലൻസ് സിനിമകൾ ആണ് ഇപ്പോൾ ഉള്ളത്, ഹരീഷ് പേരടി പറയുന്നു.