‘മിന്നൽ മുരളി’ നായിക ഫെമിന ജോര്ജിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ

മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ജിബിമോൾ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു ഫെമിന കാഴ്ച്ച വെച്ചത്,

ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’യിലൂടെ അഭിനയരംഗത്തെത്തിയ ഫെമിന ജോർജിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ശ്രദ്ധേയമാകുന്നു. മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ജിബിമോൾ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു ഫെമിന കാഴ്ച്ച വെച്ചത്, നടിയുടെ ചിത്രങ്ങൾ പകർത്തിയത് ജിബിൻ സോമചന്ദ്രൻ ആണ്.കൊച്ചി സ്വദേശിയായ താരം പഠനത്തിൽ എംകോം പൂർത്തായിക്കിയിരുന്നു.

മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ജിബിമോൾ , തന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രം ആണെന്ന് മുൻപൊരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. മിന്നൽ മുരളിക്ക് ശേഷം തീപ്പൊരി ബെന്നി, ശേഷം മൈക്കിൽ ഫാത്തിമ എന്നിവയാണ് നടിയുടെ മറ്റ് സിനിമകൾ. രാജഗിരി കോളജിൽ ഡിഗ്രി പൂർത്തിയാക്കിയ ഫെമിന ഇൻഫോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് മിന്നൽ മുരളിയുടെ ഓഡിഷനിൽ പങ്കെടുക്കുന്നതും സെലെക്ഷൻ ലഭിക്കുന്നതും.

മിന്നൽ മുരളി പൂർത്തിയായി കോവിഡ് വ്യാപനം മൂലം രണ്ടുവർഷക്കാലം റിലീസ് നീണ്ടുപോയ ഇടവേളയിലാണ് ഫെമിന മാസ്റ്റേഴ്സിനായി സെന്റ് തെരേസാസ്കോളജിൽ ചേര്‍ന്നതും എംകോം പൂർത്തിയാക്കിയത്, നടി പങ്കുവെച്ച ഈ ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്.