‘ഭരത’ത്തിലെ അഭിനയം വെച്ച് നോക്കുമ്പോൾ ലാലേട്ടന്റെ കിലുക്കത്തിലെ അഭിനയം കുറച്ചു ഓവർ ആയിരുന്നു;സിനിമകൾ തമ്മിലുള്ള വത്യാസത്തെ കുറിച്ച്, ഷൈൻ ടോം ചാക്കോ

പടത്തിനനുസരിച്ചോ ഡയറക്ടര്‍ പറയുന്നതിനനുസരിച്ചോ ലോജിക്കും നാച്ചുറല്‍ അഭിനയവും എല്ലാം വ്യത്യാസപ്പെട്ടിരിക്കും.

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈന്‍ ടോം ചാക്കോ.ഇപ്പോൾ താരം,അഭിനേതാവിന്റെ പ്രകടനം സിനിമകള്‍ക്ക് അനുസരിച്ച് മാറുമെന്നു തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ. അഭിനേതാവിന്റെ പ്രകടനം സിനിമകള്‍ക്ക് അനുസരിച്ച് മാറു,അതിന് ഉദാഹരണങ്ങളാണ് ലാലേട്ടൻ ചെയ്ത കിലുക്കവും, ഭരതവു൦. ഈ രണ്ട് ചിത്രത്തിലെയും മോഹന്‍ലാലിന്റെ പ്രകടന൦ വളരെ വത്യസം ആയിരുന്നു എന്നാണ് ഷൈൻ പറയുന്നത്. കിലുക്കത്തിലെ അഭിനയവും, ഭരതത്തിലെ അഭിനയത്തിലും വ്യത്യാസം ഉണ്ടെന്നും ഭരതത്തിലെ അവസ്ഥവെച്ച് നോക്കുമ്പോള്‍ കിലുക്കം കുറച്ച് ഓവർ ആയിരുന്നു എന്നുമാണ് നടൻ പറയുന്നത്.

ലാലേട്ടന്റെ കിലുക്കത്തിലെ അഭിനയവും, ഭരതത്തിലെ അഭിനയത്തിലും നല്ല വ്യത്യാസം ഉണ്ടല്ലോ, ഭരതത്തിലെ അഭിനയം വെച്ച് നോക്കുമ്പോള്‍ കിലുക്കം ലാലേട്ടൻ ഇത്തിരി ഓവറായാണ് ചെയ്യ്തത്. അഭിനേതാവിന്റെ പ്രകടനം അത് പടങ്ങള്‍ക്കനുസരിച്ച് മാറണം.പടത്തിനനുസരിച്ചോ ഡയറക്ടര്‍ പറയുന്നതിനനുസരിച്ചോ ലോജിക്കും നാച്ചുറല്‍ അഭിനയവും എല്ലാം വ്യത്യാസപ്പെട്ടിരിക്കും. ഫിലിം മേക്കേഴ്‌സ് ആണല്ലോ ഫീഡ് ചെയ്യുന്നത് അപ്പോള്‍ അവര്‍ക്കനുസരിച്ച് ആക്ടറിന്റെ അഭിനയവും വ്യത്യാസപ്പെട്ടിരിക്കും.

ഭരതന്റെ പടത്തിലഭിനയിക്കുമ്പോള്‍ ഭരതന്‍ പറയുന്ന പോലെയും റാഫിയുടെ പടത്തിലഭിനയിക്കുമ്പോള്‍ റാഫി പറയുന്നപോലെയായിരിക്കും അഭിനയിക്കുക,’ ഷൈന്‍ ടോം ചാക്കോ പറയുന്നു. അതേസമയം കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈന്‍, കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായാണ് സിനിമ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് കമലിന്റെ തന്നെ ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കിറങ്ങിയ ഷൈന്‍ അധികം വൈകാതെ തന്നെ മലയാളത്തില്‍ തിരക്കുള്ള ഒരു നടനായി മാറി. ഇപ്പോൾ അന്യ ഭാഷയിലും തിരക്കുള്ള നടനായി മാറി.