
നടി നവ്യ നായരെ പ്രശംസിച്ചുകൊണ്ടു നടി ഭാമ, ഗുരുവായൂരമ്പത്തിൽ നൃത്തം ചെയ്യുന്നതിനിടെ വിതുമ്പിയ നവ്യ നായരെ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവച്ചായിരുന്ന നടിയുടെ പ്രതികരണം. ഒരു കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം’ എന്നായിരുന്നു ഈ ചിത്രം പങ്കുവച്ച് ഭാമ കുറിച്ചത്.ഇങ്ങനൊരു സംഭവം അരങ്ങേറിയത്, രണ്ടുദിവസം മുൻപ് നടന്ന നൃത്തപരിപാടിക്കിടെയായിരുന്നു. ശരിക്കും ഒരു വികാരനിർഭരമായ നിമിഷമായിരുന്നു അരങ്ങേറിയത്.നൃത്തം ചെയ്യുന്നതിനിടയിൽ വികാരാധീനയായ നടി നവ്യ നായരെ കാണികൾക്കിടയിൽ നിന്നെത്തിയ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുകയായിരുന്നു.

സെക്യൂരിറ്റി ജീവനക്കാരൻ മുത്തശ്ശിയെ വേദിക്കരികിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും നടിയുടെ അരികിലേക്ക എത്താൻ ശ്രമിക്കുകയായിരുന്നു അവർ. ഇതു കണ്ട നവ്യ, മുത്തശ്ശിയെ തന്നോടു ചേർത്ത് ആശ്വസിപ്പിച്ചു.നവ്യയും മുത്തശ്ശിയുടെ കൈകളിൽ പിടിച്ച് മുഖത്തോട് ചേർത്തു. വികാരാധീനമായ ഈ രംഗം കണ്ടു കാണികളും കണ്ണീരണിഞ്ഞു. എനിക്ക് പറയാൻ വാക്കുകളില്ല, സർവ്വം കൃഷ്ണാർപ്പണം’ എന്നാണു മുത്തശ്ശിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നവ്യ കുറിച്ചത്.
ഈ നിമിഷങ്ങളെ കുറിച്ച് ആരാധകരും പറയുന്നത്, ഒരു കലാകാരിയും ആസ്വാദകനും ഈശ്വരനോളം ഒന്നാകുന്ന നിമിഷം, കണ്ണൻ തന്റെ സ്നേഹവും സന്തോഷവും ആ അമ്മയിലൂടെ നവ്യക്ക് പകർന്നല്ലോ എന്നൊക്കെയാണ്. കഴിഞ്ഞദിവസം ഗുരുവായൂർ ഉത്സവ വേദിയിൽ നൃത്തം ചെയ്യുന്നതിനിടെയാണ് കൃഷ്ണ സ്തുതി കേട്ട് നവ്യ കണ്ണീരണിഞ്ഞത്. വിതുമ്പി കരയുന്ന നവ്യയെ ആശ്വസിപ്പിക്കാനായി കാണികൾക്കിടയിൽ നിന്ന് ഒരു മുത്തശ്ശി ഓടിയെത്തി, ആശ്വസിപ്പിച്ചത്, ഈ വീഡിയോ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറലായിരുന്നു.












