
പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ എത്താൻ ഇനിയും നാല് ദിവസം മാത്രം, എന്നാൽ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം ബസൂക്ക ഉടൻ എത്തുകയാണ്,മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. സിനിമ ഏപ്രിലിൽ തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ഉടൻ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഡീനോ ഡെന്നിസ്. ബസൂക്ക റിലീസിന് ഇനി 20 ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. ബസൂക്ക ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും.

മുൻപ് ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് ഈ ചിത്രത്തിന്റെ സംവിധാനവും, തിരക്കഥയും ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഒരുപാട് ശ്രദ്ധനേടിയിരുന്നു ഈ മമ്മൂട്ടി ചിത്രം. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.












