മീരയും, ഞാനും ഒരേ പ്രായക്കാരാണ്! മീര എങ്ങനെ ഇരിക്കുന്നു, ഞാൻ എങ്ങനെ ഇരിക്കുന്നു, മഞ്ജു പത്രോസ്

ഞങ്ങൾ  ഒരു വയസ്സിന്റെ വത്യസ്തമാണ് എന്ന് പറയുകയാണ് മഞ്ജു

മിനിസ്ക്രീൻ രംഗത്ത് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്, ചക്രം എന്ന സിനിമയിൽ മഞ്ജു പത്രോസ് അഭിനയിച്ചിരുന്നു, ഇതേ ചിത്രത്തിൽ നായിക ആയി എത്തിയ താരമായിരുന്നു മീര ജാസ്മിൻ, ഇപ്പോൾ താനും മീര ജാസ്മിനും ഒരേ പ്രായക്കാർ ആണെന്നു പറയുകയാണ് മഞ്ജു പത്രോസ്.സത്യം പറഞ്ഞാൽ ഞങ്ങൾ ഒരേ പ്രായം ആണ്. ഞാൻ ഇരിക്കുന്നത് നോക്ക് മീര ഇരിക്കുന്നത് നോക്ക്. എന്ത് വ്യത്യാസം ആണല്ലേ. ഞാൻ 82 ഉം മീര 81 ഉം ആണെന്നും തോന്നുന്നു.

ഞങ്ങൾ  ഒരു വയസ്സിന്റെ വത്യസ്തമാണ് എന്ന് പറയുകയാണ് മഞ്ജു. ചക്രത്തിനു ശേഷമാണ് താൻ റിയാലിറ്റി ഷോയിലേക്കും ,മിനി സ്‌ക്രീനിലേക്കും എത്തിയത്. താൻ ചക്രം സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, മീര ജാസ്മിൻ നല്ല കൊച്ചാ കേട്ടോ. പലർക്കും കേഴ്വിക്കാർ ആകുന്നത് ഇഷ്ടമല്ല. പക്ഷെ മീരക്ക് കേഴ്വിക്കാരി ആകാൻ വലിയ ഇഷ്ടമാണെന്നും മഞ്ജു പറയുന്നു.

എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ കുറെ സംസാരിച്ചപ്പോൾ , ഞാൻ വീട്ടിൽ വരാം എന്നൊക്കെ എന്നോട് പറഞ്ഞു. ലൈഫ് സ്റ്റൈൽ ഒക്കെ മാറ്റണം പുള്ളിക്കാരി എത്തിയ ലൈഫ് സ്റ്റൈലൊക്കെ എനിക്ക് പറഞ്ഞു തന്നു. എനിക്ക് അത് മനസിലായില്ല എങ്കിലും എന്നോട് എല്ലാം പറഞ്ഞു തരാൻ കാണിച്ച മനസ്സ് ഉണ്ടല്ലോ അതൊക്കെ വലിയ കാര്യമാണ്, മഞ്ജു പത്രോസ് പറയുന്നു.