
പഞ്ചപാണ്ഡവർ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് എത്തിയ നടനായിരുന്നു ടിനി ടോം. ഇപ്പോൾ താരം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോളുണ്ടായ അവസ്ഥയെ കുറിച്ച് തുറന്നുപറയുകയാണ് ടിനി ടോം. പെട്ടന്നൊരു ദിവസം സംവിധായകന്‍ രഞ്ജിത്ത് തന്നെ വിളിച്ച് ലോഹത്തില്‍ അഭിനയിക്കുന്ന കാര്യം പറയുകയായിരുന്നു. ഞാന്‍ ഓടി എയര്‍ പോര്‍ട്ടില്‍ ചെന്നപ്പോള്‍ ഒരു ലക്ഷം ആളുകള്‍ ഉണ്ട് അവിടെ.ഞാന്‍ ഈ വെടിക്കെട്ടിന്റെ ഇടയില്‍ പട്ടിയെല്ലാം പെടില്ലേ, ആ ഒരു അവസ്ഥയിലായിരുന്നു.

രഞ്ജിത്തേട്ടന്‍ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു, നീയൊരു കള്ളുകുടിയനാണ്. നീ ഇടക്കിടക്ക് ലാലേട്ടനെ വിളിച്ചിട്ട് ശല്യപ്പെടുത്താറുണ്ടായിരുന്നു. അങ്ങനെ നിങ്ങള്‍ ആദ്യമായിട്ട് കാണുന്നത് ഇവിടെ വെച്ചാണ്. ഒറ്റ ടേക്കേ ഉള്ളുവെന്ന് പറഞ്ഞു.
അത് കേട്ടതും എന്റെ കണ്ണെല്ലാം തളളി. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നും പറഞ്ഞ് ഞാന്‍ അങ്ങ് തുടങ്ങി. ഒറ്റ ടേക്കില്‍ തന്നെ അത് ഒക്കെയായി, ടിനി ടോം പറയുന്നു.
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലോഹം. ചിത്രത്തിൽ ടിനി ടോമും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന , അതേസമയം മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടൻ ആണ് ടിനി ടോം. മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.












