
പ്രേക്ഷകർക്ക് ഒരു സമയത്ത് പ്രിയങ്കരിയായ നടിയായിരുന്നു മീര ജാസ്മിൻ, വിവാഹം കഴിഞ്ഞ നടി പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവരുകയും, ഇപ്പോള്‍ കൃത്യമായ ഇടവേളകളില്‍ സിനിമകള്‍ ചെയ്യുകയും ചെയ്യുന്നു. സിനിമ പ്രമോഷനുകളില്‍ എല്ലാം സജീവമാണെങ്കിലും, വ്യക്തി ജീവിതത്തെ കുറിച്ച് മാത്രം മീര ഇതുവരെയും ഒന്നും പറയുന്നില്ല, എന്തൊക്കെയോ നടി മറക്കുന്നു എന്നാണ് ആരാധകർ ഇപ്പോൾ ഒന്നടങ്കം പറയുന്നത്. ഒരു കാലത്ത് ആളുകള്‍ ഇഴകീറി പരിശോധിച്ച മീരയുടെ സ്വകാര്യ ജീവിതം ഇപ്പോള്‍ തീര്‍ത്തും സ്വകാര്യമാണ്.

വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സമയത്തും, മീരയുടെ അഭിനയത്തിന്റെ കാര്യത്തില്‍ എല്ലാവരും നൂറില്‍ നൂറ്റൊന്ന് മാര്‍ക്ക് നല്‍കിയിരുന്നു , സെറ്റിലെ മീര ജാസ്മിന്റെ പെരുമാറ്റത്തെ കുറിച്ച് പല തരത്തിലുള്ള ,വാര്‍ത്തകളും അന്ന് പുറത്തു വന്നു. വിവാദങ്ങള്‍ ചൂടുപിടിച്ചു നിന്ന കാലത്ത്, 2014 ല്‍ ആണ് ജോണ്‍ ടൈറ്റസ് എന്നയാളുമായുള്ള മീരയുടെ വിവാഹം കഴിഞ്ഞത്. അതിന് ശേഷം ഇന്റസ്ട്രിയില്‍ നിന്നും അപ്രത്യക്ഷയായ മീരയെ കുറിച്ച് പിന്നീടൊരു വിവരവും ഉണ്ടായിരുന്നില്ല.
എന്നാൽ ,മീര വിവാഹ മോചനത്തിന് ശേഷമാണോ ഇപ്പോൾ സിനിമ മേഖലയിലേക്ക് തിരിച്ചുവന്നത്, എന്നാൽ ഭര്‍ത്താവ് എവിടെ, എന്താണ് മറച്ചുവയ്ക്കുന്നത് എന്നൊക്കെയുള്ള ചോദ്യത്തിന് മീര യാതൊരു പിടിയും തരുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.












