
പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നല്‍കിയ ഇഫ്താര്‍ വിരുന്നില്‍ അതിഥിയായി പങ്കെടുത്തപ്പോള്‍ മുഖ്യമന്ത്രി തന്റെ മുഖത്ത് നോക്കിയില്ലെന്ന ബിഗ് ബോസ് താരം അഖില്‍ മാരാരിന്റെ പ്രതികരണത്തില്‍ പൊങ്കാല. കഴിഞ്ഞ ദിവസം അഖിൽ മാരാർ ഫേസ്ബുക്കിലിട്ട പോസ്റ്റിന് പിന്നാലെയാണ് ഇങ്ങനെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ ചേരിതിരിഞ്ഞത്. പ്രതിപക്ഷ നേതാവ് ഇഫ്താര്‍ വിരുന്നില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ മാറ്റി വെച്ച് മുഖ്യമന്ത്രിയേ കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചു, ജനാധിപത്യ മര്യാദ ഉള്ള മുഖ്യന്‍ എന്റെ മുഖത്ത് പോലും നോക്കിയില്ലന്നും അഖില്‍ മാരാർ പറയുന്നു.
അതോടെ ഒരു കാര്യം ഉറപ്പായി ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ കൊള്ളേണ്ടിടത് കൃത്യമായി കൊണ്ടുവെന്നും അഖിൽ പറഞ്ഞു. ഇതിനെതിരെ സൈബര്‍ സഖാക്കള്‍ രംഗത്തെത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് പോരുണ്ടായത്.സൈബർ സഖാക്കൾ അഖിലിനോട് പറഞ്ഞത്, അതിന് നീയേതാണെന്നും, നിന്നെ നാട്ടിലെ നാലുപേര്‍ അറിയുമോയെന്നും, അയിന് മാത്രം ഉണ്ടോടാ നീയെന്നുമാണ് ഒരു സഖാവ് ചോദിച്ചത്. പിണറായി വിജയന് ‘പരനാറി’കളെ കണ്ടാല്‍ പെട്ടന്ന് തിരിച്ചറിയുവാനുള്ള ദീര്‍ഘ വീക്ഷണത്തിനുള്ള കഴിവ് ലോകത്ത് മാറ്റാര്‍ക്കുമില്ലെന്നത് പരമ സത്യമാണെന്ന് പി മനീഷ് എന്ന സഖാവ് പറഞ്ഞിരിക്കുന്നത്.
എന്നാൽ ഇതിനെതിരെ അഖിൽ രംഗത്ത് എത്തി,എന്നെ കണ്ട് കുരു പൊട്ടിയിരിക്കുന്ന പിണറായി വിജയനെ കണ്ടപ്പോള്‍ കുരു പൊട്ടിയത് അന്തം കമ്മികള്‍ക്ക്… മിസ്റ്റര്‍ അന്തങ്ങള്‍ ഈ പിണറായി എന്നെ മൈന്‍ഡ് ചെയ്യാത്തതാണ് എന്റെ വിജയവും, സന്തോഷവും അഭിമാനവും. എടാ മണ്ടന്മാരെ അയാളുടെ വിചാരം രാജാവാണെന്നാണ്.. അതിനെ എതിര്‍ക്കാന്‍ നിനക്കൊന്നും കഴിയില്ലെങ്കില്‍ കഴിയുന്നവനെ നോക്കി വിളിക്കേണ്ട പേരാണ് സഖാവ് എന്നുമാണ് അഖിൽ പറയുന്നത്.











