
അത്യാവേശത്തിൽ എമ്പുരാന്റെ ആദ്യ ഷോ പൂർത്തിയായി. ഒറ്റവാക്കിൽ ഗംഭീരം എന്നാണ് ആരാധകവിലയിരുത്തൽ.മോഹൻലാലിന്റെ മാസ് എൻട്രിയും, മുരളി ഗോപിയുടെ കിടിലൻ ഡയലോഗുകളും തിയറ്ററുകളിൽ ആവേശ൦ സൃഷിട്ടിച്ചു എന്ന് തന്നെയാണ് ആരാധകർ പറയുന്നത്. വമ്പൻ ട്വിസ്റ്റോടു കൂടി ആദ്യ പകുതി പൂർത്തിയായപ്പോൾ മുതൽ അക്ഷമയോടെ കാത്തിരുന്ന പ്രേക്ഷകർ.ഹൃദയങ്ങളിൽ എമ്പുരാനെ കുടിയിരുത്തിയാണ് തിയറ്റർ വിട്ടത്. എമ്പുരാനെ ഹൃദയങ്ങളിൽ കുടിയിരുത്തി ആരാധകർ എന്ന് തന്നെയാണ് ആരധകരുടെ പ്രതികരണം കൊണ്ട് മനസിലാക്കാവുന്നത്. എമ്പുരാൻ മോഹൻലാലിന്റെ ഒരു തിരിച്ചുവരവ് എന്നും ആരാധകർ ഒന്നടങ്കം പറയുന്നു.

ട്വിസ്റ്റ് ഒളിപ്പിച്ച്, എമ്പുരാന്റെ ആദ്യപകുതി.ഇനിയും രണ്ടാം പകുതിയെ അക്ഷമയോടെ കാത്ത് ആരാധകർ. മോഹൻലാലിന്റെ ഇൻട്രോ ‘പൊളി’ എന്ന് ആരാധകർ പറയുന്നു. മോഹൻലാലും ,പൃഥ്വിരാജും, ടോവിനോ തോമസും, മഞ്ജു വാര്യരും ആദ്യ ഷോ തന്നെ കാണാനെത്തി.വ്യാഴം രാവിലെ 6 മണിക്ക് ആണ് ഫാൻ ഷോ ആരംഭിച്ചത്. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പ് ലഭിക്കുന്നുണ്ട്.മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ സാക്ഷ്യം വഹിച്ചത്.
മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായ എമ്പുരാൻ, ആരാധകർക്ക് ആവേശക്കാഴ്ചയായിക്കഴിഞ്ഞു.ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾ അത്യധികം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പ്രേക്ഷകസ്വീകാര്യതയിലും ആഗോള കലക്‌ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാൻ’ 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള സിനിമ ഈ നേട്ടം സ്വന്തമാക്കുന്നത്.കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് ‘എമ്പുരാൻ’ പ്രദർശിപ്പിക്കുന്നത്.












