ഇതൊരു ഇംഗ്ളീഷ് സിനിമ പോലുണ്ടെന്ന് സുചിത്ര,പടം സൂപ്പർ എന്ന് പ്രണവ് മോഹൻലാൽ,കണ്ണുകൾ നിറഞ്ഞുകൊണ്ട് മല്ലിക സുകുമാരൻ

മോഹൻലാലിൻറെ ഭാര്യ സുചിത്ര പറഞ്ഞത്, നല്ലപടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഇതൊരു ഇംഗ്ലീഷ് സിനിമ പോലെയുണ്ട്’, എന്നാണ്.

പ്രേക്ഷകർ കാത്തിരുന്ന മോഹൻലാൽ, പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, സിനിമയുടെ ആദ്യ പ്രദർശനത്തിന് ശേഷം ആരാധകർ പറയുന്നത് മലയാളത്തിന്റെ ഹോളിവുഡ് സിനിമയെന്നാണ്. അതുപോലെ ചിത്രത്തെക്കുറിച്ചു പുറത്തുവരുന്ന മറ്റൊരു വാർത്ത ,പ്രേക്ഷകര്‍ കാത്തിരുന്ന ഈ ബ്രഹ്‌മാണ്ഡചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി അത് സ്വീകരിക്കും എന്ന തന്നെയാണ്. മലയാളത്തിന്റെ ഹോളിവുഡ് സിനിമ എന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന ഈ ചിത്രത്തെ കുറിച്ച് മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും, മകന്‍ പ്രണവ് മോഹന്‍ലാലും, പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.

മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും, പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും എമ്പുരാന്റെ ആദ്യപ്രദര്‍ശനത്തിനെത്തിയിരുന്നു. സിനിമയുടെ ആദ്യ ഷോ ക്ക് ശേഷം, പടം സൂപ്പർ എന്നാണ് , മോഹൻലാലിൻറെ മകനും, നടനുമായ പ്രണവ് മോഹൻലാൽ പറഞ്ഞത്. അതുപോലെ മോഹൻലാലിൻറെ ഭാര്യ സുചിത്ര പറഞ്ഞത്, നല്ലപടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഇതൊരു ഇംഗ്ലീഷ് സിനിമ പോലെയുണ്ട്’, എന്നാണ്.

ആദ്യദിവസം ആദ്യഷോ കാണുന്നത് എന്റെ ജീവിതത്തില്‍ ആദ്യമാണ്, സുകുവേട്ടന്റെ അനുഗ്രഹം കൊണ്ടും, മോഹന്‍ലാലിന്റെയും ,ആന്റണിയുടെയും ആത്മാര്‍ഥമായ സഹകരണം കൊണ്ടും എന്റെ മോന്‍ ഒരു നല്ല ജോലിചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ പ്രേക്ഷകര്‍ ഇരുകയ്യും  നീട്ടി അത് സ്വീകരിക്കും ഉറപ്പ് ,കണ്ണുകൾ നിറഞ്ഞുകൊണ്ട് മല്ലിക സുകുമാരൻ പറഞ്ഞു.