
ലിസ്റ്റിൻ സ്റ്റീഫൻ,ബോബി സഞ്ജയ്, അരുൺ വർമ്മ കോംബോ ഒരുക്കുന്ന പുതിയ ചിത്രം ‘ബേബി ഗേളിന്റെ’ ഷൂട്ടിംഗ് ആരംഭിച്ചു. തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനിൽ വച്ചു നടന്ന പൂജാ ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത് സഞ്ജയ് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രത്തിന് തുടക്കം കുറിച്ചു. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നു. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഈ ചടങ്ങിൽ, ജി.സുരേഷ് കുമാർ, എം.രഞ്ജിത്ത്, ബി.രാകേഷ്, ദിനേശ് പണിക്കർ, കല്ലിയൂർ ശശി, ദീപുകരുണാകരൻ എന്നിവരും അഭിനേതാക്കളായ ലിജോ മോൾ, സംഗീത് പ്രതാപ്,അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, സെന്തിൽ, ഷാബു പ്രൗദീൻ, ബാലാജി ശർമ്മ, പ്രൊഫസർ അലിയാർ , തമ്പാനൂർ എസ്.ഐ. ശ്രീകുമാർ, കോർപ്പറേഷൻ കൗൺസിലർ ബിനു എന്നിവരടങ്ങിയ സിനിമാ- സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
തന്റെ ആദ്യ ചിത്രവും സൂപ്പർ ഹിറ്റുമായ “ട്രാഫിക്കിന്റെ തിരക്കഥാ കൃത്തുക്കൾക്കൊപ്പം വീണ്ടും ഒരു ചിത്രം, ലിസ്റ്റിന്റെ തന്നെ സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ് ചിത്രം ഗരുഡന്‍റെ സംവിധായകൻ അരുൺ വർമ്മക്കൊപ്പം വീണ്ടും ഒരു ചിത്രം എന്നീ പ്രത്യേകതകൾ കൂടി ബേബി ഗേളിനുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫയസ് സിദ്ദിഖ് ആണ്. തിരുവനന്തപുരവും കൊച്ചിയുമാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ അണിയറ പ്രവർത്തകർ പുറത്തുവിടും.












