
വഖഫ് നിയമ ഭേദഗതി ലോക്സഭയിലും, രാജ്യസഭയിലും പാസായതില്‍ പ്രതികരണവുമായി രംഗത്ത് എത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് നൻമയുള്ള സ്ഥാപനമാണ്. അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചത്. അത് മുസ്ളിം സമുദായത്തിനും ഗുണം ചെയ്യും. ഭാരതത്തിൽ ഈ കിരാതം അവസാനിപ്പിച്ചു. ബില്‍ പാസായത് ഇപ്പോൾ മുനമ്പത്തിനും ഗുണം ചെയ്യും. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല കേന്ദ്രമന്ത്രി പറഞ്ഞു,ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത്. മുസ്ളിങ്ങൾക്ക് കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്‍റില്‍പറഞ്ഞത്. നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടോ എന്ന് ചോദ്യത്തിന് വെയിറ്റ് ചെയ്യു സർ, ഈ ബിൽ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങൾ എന്നും അദ്ദേഹം മറുപടി പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം,വഖഫ് ബില്‍ ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ ക്ഷുഭിതനായി സുരേഷ് ഗോപി. ബില്ലിനെ എതിർത്തുസംസാരിച്ച സിപിഎം എംപി കെ.രാധാകൃഷ്ണൻ പ്രസംഗത്തിനിടെ തൻ്റെ പേര് പരാമർശിച്ചതാണ് സുരേഷ് ഗോപിയെ ക്ഷുഭിതനാക്കിയത്,
കേരള ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യമുള്ളതിന്റെ പേരില്‍ അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം കേരളത്തിത്തില്‍ ഉണ്ടായിയെന്ന് സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് കെ.രാധാകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി.ഇതിനു മറുപടിയായി സുരേഷ് ഗോപി രംഗത്തെത്തി. രാജ്യസഭയില്‍ ബില്‍ പാസാകുന്നതോടെ വഖഫ് ഭേദഗതിക്കെതിരെ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം അറബിക്കടലില്‍ പതിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനായി കാത്തിരിക്കാനും സുരേഷ് ഗോപി പറഞ്ഞു.











