
എമ്പുരാന് സിനിമ മലയാളം ഇന്‍ഡസ്ട്രിയിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച്ച ആകുമ്പോള്‍ 200 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍, എന്നാലും ഇപ്പോളും ചിത്രത്തിന്റെ പേരിൽ വലിയ വിവാദങ്ങൾ എത്തുകയാണ്. ഇപ്പോള്‍ സിനിമയുടെ ഹൈപ്പിനെ കുറിച്ചും റിവ്യൂസിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.’എമ്പുരാന്’ പ്രീ ബുക്കായി തന്നെ ഒരുപാട് കളക്ഷന്‍ വന്നിട്ടുട്ടുണ്ട്, കേരളത്തിലും, കേരളത്തിന് പുറത്തും വലിയരീതിയില്‍ കളക്ഷനും ഹൈപ്പും സിനിമക്കുണ്ടായിട്ടുണ്ട്. എന്നാൽ എത്ര ഹൈപ്പുള്ള സിനിമയാണെങ്കിലും റിവ്യൂ മോശമാണെങ്കില്‍ സിനിമ ആളുകള്‍ കാണില്ല എന്ന് പറയുകയാണ് ലിസ്റ്റിൻ

എത്ര ഹൈപ്പുള്ള സിനിമയാണെങ്കിലും, റിവ്യൂ മോശമാണെങ്കില്‍ സിനിമ ആളുകള്‍ കാണില്ലെന്നും അതാണ് സിനിമയുടെ പ്രാക്ടീസെന്നും ലിസ്റ്റിൻ പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റീഫന്റെ ഈ വെളിപ്പെടുത്തൽ. ഇവിടെ മാത്രമല്ലഎമ്പുരാന് ഓവര്‍സീസില്‍ നല്ല കളക്ഷന്‍ ഉണ്ട്. സിനിമയുടെ മൊത്തത്തിലുള്ള കളക്ഷന്‍ പ്രീ ബുക്ക്ഡ് ആയി തന്നെ വന്നിരിക്കുകയാണ്. എത്ര കളക്ഷനുണ്ടെന്ന് പറഞ്ഞാലും നല്ല സിനിമയും കൂടി ആണെങ്കില്‍ മാത്രമാണ് അത് ആളുകള്‍ പോയി കാണുക.
എത്ര ഹൈപ്പുളള സിനിമയാണെങ്കിലും റിവ്യൂ ഭയങ്കര മോശമായി വന്നാല്‍ സിനിമ ആരും പോയി കാണില്ല.ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പറയുമ്പോഴും ഒരു സംവിധായകന്‍ എന്ന രീതിയില്‍ താന്‍ മികച്ചതാണ് എന്ന് പൃഥ്വിരാജ് തെളിയിച്ചിരിക്കുകയാണ്. ഒരു വലിയ സംവിധായകനായിട്ട് വീണ്ടും മാറിയിരിക്കുകയാണ്. പൃഥ്വിയെ സംബന്ധിച്ച് ഏതൊരു ഭാഷയിലും വലിയ സിനിമയും ചെയ്യാന്‍ കഴിയുമെന്നുള്ളതിന് ഒരു ഉദാഹരണം കൂടെയാണ് എമ്പുരാന്‍ എന്ന സിനിമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.












