
ഒരു കാലത്ത് മലയാളസിനിമയിൽ ഓളം സൃഷ്ട്ടിച്ച നടൻ ആയിരുന്നു ബാബു ആന്റണി. നായകനായും, വില്ലനായും ഒരുപോലെ തിളങ്ങിയ നടൻ പിന്നീട് സിനിമയിൽ നിന്നും അപ്രത്യക്ഷമായി, ഇപ്പോൾ താരം തനിക്ക് വന്ന വിവാദങ്ങളെപ്പറ്റി സംസാരിക്കുകയാണ്ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ. തരണം ചെയ്യാൻ മാത്രമുള്ള വിവാദങ്ങളൊന്നും തനിക്ക് വന്നിട്ടില്ല, എന്നാൽ വന്ന വിവാദങ്ങളൊക്കെ തന്റെ കരിയറിനെ തകർത്ത് കളഞ്ഞു. ആ വിവാദങ്ങളാണ് താൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കാനുള്ള കാരണം, ഇപ്പോൾ കുറെക്കാലം കഴിഞ്ഞിട്ടാണ് സിനിമയിലേക്ക് വന്നതെന്നും ബാബു ആൻ്റണി പറഞ്ഞു.

ഒഴുക്കിന് ശക്തി കൂടുമ്പോൾ നീന്താൻ പറ്റില്ല ,എന്നാൽ എല്ലാം മറികടക്കണമെന്നും എന്നാൽ മാത്രമാണ് മുന്നോട്ട് പോകാൻ സാധിക്കൂ എന്നും നടൻ പറയുന്നു. കുറ്റബോധം ഉണ്ടെങ്കിൽ മാത്രമേ വിഷമം ഉണ്ടാവുകയുള്ളു, സ്വയം വിശ്വാസമുണ്ടെങ്കിൽ കുറ്റബോധം തോന്നേണ്ട ആവശ്യമില്ലെന്നും ബാബു ആൻ്റണി പറഞ്ഞു. തൻ്റെ കൂടെത്തന്നെ വന്ന ഡയറക്ടേഴ്സ് ഉണ്ടെന്നും അവരോട് വേഷം ചോദിച്ചപ്പോൾ തന്നില്ലെന്നും ബാബു ആൻ്റണി കൂട്ടിച്ചേർത്തു.
എൻ്റെ കൂടെത്തന്നെ വന്ന് വലുതായ ഡയറക്ടേഴ്സുണ്ടായിരുന്നു. വളരെ അടുത്ത ബന്ധമുള്ളവർ തന്നെ . എടാ ഒരു വേഷം താടാ എന്ന് ഞാൻ അവരോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്. തന്നിട്ടില്ല അവർ. പിന്നെ എനിക്ക് അതിൻ്റെ ആവശ്യം വന്നിട്ടില്ല. ഞാൻ തിരിച്ചുവന്നു, ബാബു ആൻ്റണി പറയുന്നു.












