ഞാനും,ഭാസിയും ഇപ്പോൾ വളരെ നല്ല പേരോടുകൂടി കടന്നുപോകുന്ന സമയം! തോക്ക് കൊണ്ട് വെടിവെക്കുമ്പോൾ റോക്കറ്റ് കൊണ്ടതുപോലെ എക്സ് പ്രെഷൻ ഇട്ടിട്ട് കാര്യമില്ലല്ലോ, ഷൈൻ ടോം ചാക്കോ

ഞാൻ ഒരു പടത്തിൽ ഒരു കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന സമയത്ത് അത് എനിക്ക് ശീലമാക്കാം പിന്നെ ദു:ശീലമാക്കാം, നടൻ പറയുന്നു

അഭിനയിക്കുന്ന കഥാപാത്രത്തോട് നീതിപുലർത്തണമെങ്കിൽ പലതും പരിശീലിക്കേണ്ടി വരുമെന്ന് നടൻ ഷൈൻ ടോം ചാക്കോ.ചിലപ്പോൾ ശീലവും ദുഃശീലവും ആയേക്കാം. മുൻപ് ചില സിനിമകളിൽ കഞ്ചാവ് അടിച്ചിട്ടുള്ള സീനുകളിൽ എന്തോക്കെയോ കാണിച്ച് തലകുത്തി മറിയുന്നത് കണ്ടിട്ടുണ്ട്.കഞ്ചാവ് അടിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന റിയാക്‌ഷൻ എന്താണെന്ന് ശരിക്കും അറിയണമെങ്കിൽ അത് ഉപയോഗിച്ച് നോക്കിയാൽ മാത്രമേ പറ്റൂ. ഞാനും ഭാസിയും ഇപ്പോൾ വളരെ നല്ല പേരോട് കൂടി കടന്നുപോകുന്ന സമയങ്ങളാണ്. സമൂഹത്തിൽ ഞങ്ങൾ വളരെ നല്ല പേര് നേടി. എളുപ്പത്തിൽ പറയാൻ പറ്റുന്ന പേരുകൾ ആയതുകൊണ്ട് ആയിരിക്കാം ചിലപ്പോൾ അങ്ങനെ ഷൈൻ പറയുന്നു.

ഉദാഹരണത്തിന് ലോക മഹായുദ്ധം ഉണ്ടായതും, ആദവും ഹവ്വയും തമ്മിൽ പ്രശ്നം ഉണ്ടായതും മുതൽ എല്ലാം സിനിമ കണ്ടിട്ടാണ് എന്നാണ് പറയുന്നത്. ഇപ്പോൾ ഞങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ എങ്ങനെ ആയിരിക്കും. ഒരു കലാകാരൻ എല്ലാ വഴികളിലൂടെയും സഞ്ചരിക്കണം എന്നാണു പറയാറുള്ളത്. ഞാൻ ഒരു പടത്തിൽ ഒരു കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന സമയത്ത് അത് എനിക്ക് ശീലമാക്കാം പിന്നെ ദു:ശീലമാക്കാം, നടൻ പറയുന്നു.

ഞാൻ അത് കൃത്യമായി കറക്റ്റ് ആയി കാണിക്കാതിരിക്കുമ്പോഴാണ് ഞാൻ എത്തിക്സ് ഇല്ലാതെ പ്രവർത്തിക്കുന്നത്. തീപ്പെട്ടി കത്തിക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതേപോലെ തന്നെയാണ് പല കാര്യങ്ങളും. പണ്ട് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ഈ കഞ്ചാവ് അടിച്ചിട്ട് ഉള്ള സീനുകളിൽ ‘ആ ഊ ഊ’ എന്നൊക്കെ കാണിച്ച് തലകകുത്തി മറിയുന്നത്. എന്താണ് കഞ്ചാവ് അടിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്നത് അല്ലെങ്കിൽ ഒരു സാധനം ഉപയോഗിക്കുമ്പോൾ എന്ത് റിയാക്ഷൻ ആണ് കൊടുക്കേണ്ടതെന്ന് കറക്റ്റ് ആയിട്ട് കൊടുക്കണം.തോക്കുകൊണ്ട് വെടി വയ്ക്കുമ്പോൾ മറ്റേ റോക്കറ്റ് കൊണ്ടത് പോലെ എക്സ്പ്രഷൻ ഇട്ടിട്ട് കാര്യമില്ലല്ലോ.ഇനിയിപ്പോ എൽകെജി മുതൽ പഠിപ്പിക്കാൻ ഒന്നും പറ്റില്ല നമുക്ക്, എനിക്കു ബുദ്ധിമുട്ടായിട്ടുണ്ട്. എന്നാലും ഇതിനൊക്കെ ഒരു രസമുണ്ട്, ഷൈൻ ടോം ചാക്കോ പറയുന്നു.