
എമ്പുരാൻ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലെത്തിയ നടനാണ് മണിക്കുട്ടൻ, ഇപ്പോൾ എമ്പുരാൻ’ സിനിമയിൽ സ്ക്രീൻ ടൈം കുറവായതിന്റെ പേരില്‍ തന്നെ ട്രോളുന്നവർക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ. എമ്പുരാൻ’ സിനിമയിലെ മണിക്കുട്ടന്റെ ക്യാരക്ടർ പോസ്റ്റർ ഉൾപ്പെടുത്തിയായിരുന്നു ട്രോളുകൾ എത്തിയിരുന്നത്.അടിച്ചമർത്തലുകളും കളിയാക്കലും മറികടന്ന് ഇവിടെ വരെ എത്താമെങ്കില്‍ ഇനി മുന്നോട്ട് പോകാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് തന്റെ കഥാപാത്രത്തെ പരിഹസിച്ചുള്ള ട്രോള്‍ വിഡിയോ പങ്കുവച്ച് മണിക്കുട്ടൻ കുറിച്ചത്.

മലയാളത്തിലെ അത്രയധികം കളക്ഷൻ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.സിനിമയിൽ നിലനിൽക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്, ആ ആഗ്രഹത്തിന്റെ ആത്‍മസമർപ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും.വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാൻ അവകാശപെടില്ല,എപ്പോഴും പറയുന്ന പോലെ ഇപ്പോഴും ഞാൻ ഒരു ആർട്ടിസ്റ് എന്ന നിലയിൽ അഭിനയം പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്.പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലും മറികടന്നു ഇവിടെ വരെ എത്താമെങ്കിൽ ഇനി മുന്നോട്ടു പോകാനും സാധിക്കും എന്ന് വിശ്വസിക്കുന്നു.
സിനിമയിൽ എന്നെ ചേർത്തു നിർത്താൻ ആഗ്രഹിക്കുന്ന സിനിമ പ്രവർത്തകരും പ്രിയപ്പെട്ട പ്രേക്ഷകരുമാണ് എന്റെ ഊർജം,എന്റെ വിശ്വാസം അത് എന്നും നിലനിൽക്കുക തന്നെ ചെയ്യും. ഒരു ഓർമപ്പെടുത്തൽ ആണ് ,തീയിൽ കുരുത്തവനാ വെയിലത്ത് വാടില്ല ,എന്നാണ് മണിക്കുട്ടൻ തന്നെ ട്രോളുന്നവർക്കുള്ള മറുപടി നൽകിയിരിക്കുന്നത്. അതേസമയം എമ്പുരാൻ’ സിനിമയിലെ മണിക്കുട്ടന്റെ ക്യാരക്ടർ പോസ്റ്റർ ഉൾപ്പെടുത്തിയായിരുന്നു ട്രോൾ. ഈ പോസ്റ്ററിലെ എക്സ്പ്രഷനൊക്കെ എപ്പോഴാണ് സിനിമയിൽ ഇട്ടത്..? മുഴുവൻ സമയവും ഓട്ടത്തിലായിരുന്നല്ലോ എന്ന അടിക്കുറിപ്പോടെയാണ് ട്രോളുകൾ എത്തിയിരുന്നത്.












