
ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദ് പ്രൊട്ടക്ടർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറപ്രവര്‍ത്തകര്‍. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയാണ് ഈ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഈ പോസ്റ്ററിൽ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിന്റെ ചിത്രമാണ് ഉള്ളത്. നായക വേഷത്തിൽ ഞെട്ടിക്കാനാണ് നടന്റെ വരവ് എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമിച്ച് ജി എം മനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജോൾ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അതേസമയം, ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ട് പൊലീസ് കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടന്‍ ഷൈൻ ടോം ചാക്കോ നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ഇപ്പോൾ ഹാജരായിരിക്കുകയാണ് . പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈൻ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.












