മാമുക്കോയ ചെയ്യ്ത മിക്ക കഥാപാത്രങ്ങളും മികച്ചതായിരുന്നു! എന്നാൽ അതിൽ ഭൂരിഭാഗം ചിത്രങ്ങളിലും അദ്ദേഹത്തെ മലബാർ ഭാഷ സംസാരിക്കുന്ന ഹാസ്യ കഥാപാത്രമാക്കി ഒതുക്കി കളഞ്ഞു; പ്രേം കുമാർ

സീരിയലിലും ,സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് പ്രേം കുമാർ. നിലവില്‍ അദ്ദേഹം കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായും, മുമ്പ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ  എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ മാമുക്കോയയെക്കുറിച്ച് പറയുകയാണ് പ്രേം കുമാര്‍. 450 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച ഒരു മനുഷ്യന്‍ ആയിരുന്നു മാമുക്കോയ . അതില്‍ നാനൂറ്റി നാല്‍പ്പതോളം സിനിമകളും അദ്ദേഹത്തിന്റെ സ്ഥിരം ടൈപ്പിലുളള മലബാറിലെ മുസ്ലീം ഭാഷ സംസാരിക്കുന്ന ഒരു തമാശ കഥാപാത്രത്തിലേക്ക് മാത്രം ചുരുക്കി കാണിക്കുകയാണ് ചെയ്തിട്ടുള്ളത്.

മാമുക്കോയ ചെയ്തിട്ടുള്ളതെല്ലാം നല്ല കഥാപാത്രങ്ങള്‍ തന്നെയാണ്, പ്രേം കുമാർ പറയുന്നു. എന്നാൽ പക്ഷേ അദ്ദേഹത്തിനുള്ളിലെ നടനെ അടയാളപ്പെടുത്താന്‍ മാമുക്കോയക് കിട്ടിയിട്ടുള്ളത് വളരെ ചുരുക്കം സിനിമകളാണ്. അതല്ലായിരുന്നെങ്കില്‍ ഇനിയും നല്ല കഥാപാത്രങ്ങള്‍ കിട്ടേണ്ടിയിരുന്ന ഒരു ആര്‍ട്ടിസ്റ്റാണ് മാമുക്കോയ. സംസ്ഥാന ഗവര്‍ണമൈന്റ് ആദ്യമായി പ്രഖ്യാപിച്ച മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് അദ്യമായിട്ട് കരസ്ഥമാക്കിയതും അദ്ദേഹമായിരുന്നു. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലാണ് അദ്ദേഹത്തിന് ആ അവാര്‍ഡ് കിട്ടിയത്, പ്രേം കുമാര്‍ പറയുന്നു.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് പ്രേം കുമാർ മുൻപ് സിനിമകളിൽ നായകനായും, സഹനടനായും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചതിനോടൊപ്പം അദ്ദേഹം ചില സീരിയലുകളിലും തിളങ്ങി നിന്നിരുന്നു.