
മോഹൻലാൽ-ശോഭന കോംബോ പ്രധാന കഥാപാത്രങ്ങളായെത്തുന്ന തരുൺ മൂർത്തി ചിത്രമാണ് തുടരും. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുകയാണ്.15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും സ്‌ക്രീനില്‍ ഒന്നിച്ചെത്താന്‍ പോകുന്നത്.നാളെ തിയേറ്ററുകളില്‍ എത്തുന്ന ഈ ചിത്രത്തിന് വലിയ പ്രമോഷനോ കാര്യങ്ങളോ ഒന്നും നടത്തിയിട്ടില്ല. എന്തുകൊണ്ടാണ് മോഹന്‍ലാലും ,ശോഭനയും ഈ സിനിമയുടെ പ്രമോഷന് എത്താതിരുന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ തരുൺ മൂർത്തി.

ഇപ്പോൾ ഇവിടെ ലാലേട്ടനെയും ശോഭന മാഡത്തെയുമാണ് കൊണ്ടുവന്ന് ഇരുത്തുന്നതെങ്കിൽ നിങ്ങൾക്ക് സിനിമയിൽ പിന്നെ എന്താണ് കാണാനുള്ളത്. ഇപ്പോൾ നിങ്ങൾക്ക് ഒരു ആഗ്രഹമുണ്ട് ലാലേട്ടനെയും ശോഭന മാഡത്തെയും സിനിമയിൽ കാണണം, അവർ എന്താണ് ചെയ്യുന്നത് എന്ന് കാത്തിരിക്കുകയാണ് എല്ലാവരും. അവർക്ക് ഒരു കെമിസ്ട്രിയുണ്ട്, ഒരു ഓറയുണ്ട് ഇരുതാരങ്ങളെയും വീണ്ടും ഒരുമിച്ച് കാണുന്നതിന്റെ എക്‌സ്‌ക്ലൂസിവിറ്റി നഷ്ടപ്പെടുത്താതിരിക്കാനാണ് പ്രമോഷന്‍ പരിപാടികള്‍ വേണ്ടെന്ന് വച്ചത് എന്നാണ് തരുണ്‍ പറയുന്നത്.എന്റെയൊരു കാഴ്ചപ്പാടാണ് ഇത്.
ചിലപ്പോള്‍ അത് ആളുകള്‍ക്ക് എതിര് അഭിപ്രായങ്ങള്‍ ഉണ്ടാക്കിയേക്കാം. പക്ഷേ ഞാനിപ്പോള്‍ ഇവിടെ ശോഭന മാമിനെയും ലാലേട്ടനെയുമാണ് കൊണ്ടിരുത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ പിന്നെ എന്താണ് കാണാനുള്ളത്.എന്താണ് അവര് ചെയ്തിരിക്കുന്നത് എന്ന് അറിയണം എന്നൊക്കെ. അവര്‍ ഇവിടെ വന്നിരുന്നാലും ആ കെമിസ്ട്രി ഉണ്ടാവും. ആ കെമിസ്ട്രി കണ്ട് ആസ്വദിക്കേണ്ടത് സ്‌ക്രീനില്‍ ആണ്. റിലീസിന് ശേഷം നമ്മളെല്ലാം വളരെ ഹാപ്പി ആയിട്ട് ഇരിക്കുന്ന സമയത്ത് ആണെങ്കില്‍ നമുക്ക് അത് ചെയ്യാം എന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നു.












