പരാജയ ഭീതി തനിക്കില്ല! മലയാളസിനിമയുടെ ചരിത്രം എഴുതുമ്പോൾ എന്റെ ചിത്രങ്ങളും അതിൽ വേണമെന്നാണ് ആഗ്രഹം; പൃഥ്വിരാജ്

കൊമേഴ്ഷ്യൽ വിജയം മാത്രം നോക്കി അഭിനയിച്ചാൽ വ്യക്‌തിപരമായി ഗുണം ലഭിച്ചേക്കാം ,എന്നാൽ അതുകൊണ്ട് സിനിമയ്ക്ക് ഗുണമുണ്ടാകില്ല പൃഥ്വിരാജ്

മലയാളസിനിമയുടെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു താരമാണ് പൃഥ്വിരാജ്. ലൂസിഫർ എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ പൃഥ്വിരാജ്, സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ മലയാളത്തിലെ സർവ്വമാന കളക്ഷൻ റെക്കോർഡുകളും തിരുത്തികുറിച്ചിരുന്നു. ഇപ്പോൾ താരം വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.ഇപ്പോൾ താൻ പുതിയ തരത്തിലുള്ള ഒരു കഥ കേട്ടാൽ അത് നിർമിക്കപ്പെടേണ്ടതാണെന്ന് തോന്നിയാൽ അത്തരം പ്രൊജക്ടുകളുടെ ഭാഗമാകും, അതെന്റെ ഒരു വീക്ക്‌നെസ് ആണ് പൃഥ്വിരാജ് പറയുന്നു.

നിർമിക്കപ്പെടേണ്ട സിനിമ ഒഴിവാക്കി കൊമേഴ്ഷ്യലായി വിജയിക്കുമെന്ന് ഉറപ്പുള്ള സിനിമ ചെയ്യണം എന്ന പരാജയഭീതി തനിക്കില്ലെന്നും, മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ തന്റെ ചിത്രങ്ങളും അതിൽ വേണമെന്നാണ് ആഗ്രഹമെന്നും കൊമേഴ്ഷ്യൽ വിജയം മാത്രം നോക്കി അഭിനയിച്ചാൽ വ്യക്‌തിപരമായി ഗുണം ലഭിച്ചേക്കാം ,എന്നാൽ അതുകൊണ്ട് സിനിമയ്ക്ക് ഗുണമുണ്ടാകില്ല പൃഥ്വിരാജ് കൂട്ടിച്ചേർത്തു.വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു സിനിമ ചെയ്യേണ്ടതരം പരാജയഭീതി എനിക്കില്ല നടൻ പറഞ്ഞു.

കൊമേഴ്ഷ്യൽ വിജയം മാത്രം നോക്കി അഭിനയിച്ചാൽ വ്യക്‌തിപരമായി ഗുണം ലഭിച്ചേക്കാം. എൻ്റെ ശമ്പളം കൂട്ടാൻ പറ്റിയേക്കും, കൂടുതൽ വലിയ വീടു വാങ്ങാൻ കഴിഞ്ഞേക്കും. പക്ഷേ, അതുകൊണ്ട് സിനിമയ്ക്ക് ഗുണമുണ്ടാകില്ല, പൃഥ്വിരാജ് പറയുന്നു. അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യ്ത എമ്പുരാൻ റിലീസിന് ശേഷം നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എങ്കിലും ചിത്രം വമ്പൻ ഹിറ്റ് ആകുകയും ചെയ്യ്തിരുന്നു.