‘കിംഗ് ഓഫ് കൊത്ത’യുടെ റെക്കോർഡ് തകർത്തുകൊണ്ട് ‘തുടരും’ആദ്യ ദിന കളക്ഷൻ പുറത്ത്

ഇപ്പോൾ ആദ്യദിവസം മികച്ച ഓപ്പണിങ് കലക്‌ഷൻ ലഭിക്കുന്ന ഏഴാമത്തെ മലയാള ചിത്രമായി ‘തുടരും’ മാറിയിരിക്കുകയാണ്

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ‘തുടരും’ ആദ്യ ദിന കലക്‌ഷൻ റിപ്പോർട്ട് പുറത്ത്, ആഗോള തലത്തിൽ ചിത്രം 15.75 കോടി കലക്‌ഷൻ നേടിയെന്നാണ് ട്രാക്കിങ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയുന്നത്. കേരളത്തിൽ നിന്നും മാത്രം ചിത്രം 5.25 കോടിയാണ് നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ആകെ ഗ്രോസ് 6.10 കോടിയുമാണ്. ഓവർസീസ് കലക്‌ഷനിൽ നിന്നു മാത്രം ലഭിച്ചത് 9.75 കോടിയാണ്. തുടരും ഇപ്പോൾ ദുൽഖർ നായകനായ ‘കിംഗ് ഓഫ് കൊത്ത’യുടെ റെക്കോർഡും തകർത്തിരിക്കുകയാണ്.

ഇപ്പോൾ ആദ്യദിവസം മികച്ച ഓപ്പണിങ് കലക്‌ഷൻ ലഭിക്കുന്ന ഏഴാമത്തെ മലയാള ചിത്രമായി ‘തുടരും’ മാറിയിരിക്കുകയാണ്, ബുക്ക്മൈഷോയിലൂടെ മാത്രം നാല് ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് റിലീസ് ദിവസം തന്നെ വിറ്റുപോയത്. ഇന്നും സമാനമായ അവസ്ഥയാണ് കാണാനാകുന്നത്.ഈ രീതിയിലാണെങ്കിൽ വരും ദിവസങ്ങളിൽ സിനിമയുടെ കലക്‌ഷൻ കുത്തനെ ഉയരാനാണ് സാധ്യത.

ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയിൽ ഉണ്ടാക്കാൻ സാധിക്കുന്നത്,രണ്ടാം ദിനമായ ശനിയാഴ്ച കേരളത്തിലെ കലക്‌ഷന്‍ മാത്രം 7 കോടിക്കു മുകളിൽ പോകാൻ സാധ്യതയുണ്ട്. കോട്ടയം പോലുള്ള ജില്ലകളിൽ രണ്ട് തിയറ്ററുകൾ അധികം ചാർട്ട് ചെയ്തു. രണ്ടാം ദിനത്തിലേക്കെത്തുമ്പോൾ ചിത്രബ്ലോക്ബസ്റ്ററിലേക്കു നീങ്ങുന്നുവെന്ന സൂചനയാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്.മോഹൻലാൽ എമ്പുരാനിൽ സ്റ്റൈലിഷ് മാസ് ആയിട്ടാണ് എത്തുന്നതെങ്കിൽ തുടരുമിൽ നടൻ ഒരു വിന്റേജ് ലുക്കിലാണ് എത്തുന്നത്.ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്.